Tuesday, September 07, 2010   6:42 AM IST
Supplements
Home>> News>> Kerala News
Kerala News
USല്‍ 2 മലയാളികള്‍ കൊല്ലപ്പെട്ടു
Monday, November 24, 2008
|
|
|
ക്ലിഫ്ടണ്‍ (ന്യൂജേഴ്സി)
ജോര്‍ജ്‌ തുമ്പയില്‍

‍അമേരിക്കന്‍ മലയാളികളെ ഞെട്ടിച്ചുകൊണ്ട്‌ ന്യൂജേഴ്സിയില്‍ നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. മൂന്നാമത്തെയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. വെടിവച്ചയാള്‍ക്കു വേണ്ടി ന്യൂജേഴ്സി, ന്യൂയോര്‍ക്ക്‌ പൊലീസ്‌ ഡിപ്പാര്‍ട്ടുമെന്റു കളുടെ വിവിധ ഏജന്‍സികള്‍ ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഹെലികോപ്റ്ററുപയോഗിച്ചും പൊലീസ്‌ അന്വേഷിക്കുന്നു.സെന്റ്‌ തോമസ്‌ ക്നാനായ യാക്കോബായ പള്ളിയില്‍ അമേരിക്കന്‍ സമയം രാവിലെ 11.30 നാണു സംഭവങ്ങളുടെ തുടക്കം. കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ നിന്നു ജീപ്പ്പോടിച്ചു വന്ന സനീഷ്‌ ജോസഫ്‌ പള്ളിപ്പുറത്താണ്‌ (27) ഭാര്യ രേഷ്മ ജയിംസ്‌ (25), രേഷ്മയുടെ ആന്റി സില്‍വി പെരിഞ്ചേരില്‍ (47), ഡെന്നീസ്‌ ജോണ്‍ മള്ളൂശേരില്‍ (26) എന്നിവര്‍ക്കെതിരെ വെടിയുതിര്‍ത്തത്‌. രേഷ്മ വാകേഴ്സണ്‍ സെന്റ്‌ ജോസഫ്സ്‌ മെഡിക്കല്‍ സെന്ററില്‍ എത്തിച്ച ഉടനെയും ഡെന്നീസ്‌ ഏഴു മണിക്കൂറുകള്‍ക്കു ശേഷവുമാണു മരിച്ചത്‌. സില്‍വി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍.കടുത്തുരുത്തി തുമ്പനാല്‍ ജയിംസിന്റെയും മെഴ്സിയുടെയും പുത്രിയാണ്‌ നഴ്സ്‌ കൂടിയായ രേഷ്മ. ഒരു വര്‍ഷം മുമ്പാണു സനീഷും രേഷ്മയും തമ്മില്‍ നാട്ടില്‍വച്ചു വിവാഹിതരായത്‌. കാലിഫോര്‍ണിയയില്‍ വന്നു താമസം തുടങ്ങി അധികകാലം കഴിയുന്നതിനു മുമ്പേ ദാമ്പത്യപ്പൊരുത്തക്കേടു മൂലം രേഷ്മ നാട്ടിലേക്കു തിരികെ പോയി. ന്യൂജേഴ്സിയില്‍ നഴ്സായി ജോലി നോക്കുന്നതിനു വേണ്ട ഡോക്യുമെന്റുകള്‍ ക്രമീകരിച്ചു വരുകയായിരുന്നു. മരിച്ച ഡെന്നീസ്‌ ഹോത്തോണില്‍ താമസിക്കുന്ന എം.എ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്‌. കോട്ടയം മള്ളൂശേരില്‍ കുടുംബാംഗമാണ്‌. ബിസിനസ്‌ അഡ്മിനിസ്ട്രേഷനില്‍ ഗ്രാജ്‌വെറ്റ്‌ ചെയ്തതിനു ശേഷം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.പള്ളിയങ്കണത്തില്‍വച്ചു സനീ ഷും രേഷ്മയും തുടങ്ങിയ വാക്കുതര്‍ക്കത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്നതായിരുന്നു ഡെന്നീസ്‌. കിച്ചുവെന്നു വിളിക്കപ്പെടുന്ന നിജിത്‌ കുര്യനും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആദ്യവെടിയോടെ മുകളിലെ നിലയിലേക്ക്‌ ഓടിക്കയറിയ കിച്ചു തലനാരിഴയുടെ വ്യത്യാസത്തിലാണു രക്ഷപ്പെട്ടത്‌. ഡെന്നീസിന്റെ തലയില്‍ ബുള്ളറ്റ്‌ തുളഞ്ഞുപോയിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന സില്‍വി ഹോന്തോണ്‍ സ്കൂള്‍ സിസ്റ്റത്തില്‍ നഴ്സായി ജോലി ചെയ്യുന്നു. സംഭവത്തിനു ശേഷം ജീപ്പ്പില്‍ തന്നെയാണു സനീഷ്‌ രക്ഷപ്പെട്ടിരിക്കുന്നത്‌. തിരകളുള്ള തോക്കുമായി രക്ഷപ്പെട്ട സനീഷ്‌ അപകടകാരിയാണെന്നും ആളുകള്‍ ശ്രദ്ധയുള്ളവരായിരിക്കണമെന്നും ക്ലിഫ്ടണ്‍ പൊലീസ്‌ ഡിറ്റക്റ്റീവ്‌ ക്യാപ്റ്റന്‍ റോബര്‍ട്ട്‌ റോവന്‍ മുന്നറിയിപ്പു നല്‍കി. സെന്റ്‌ ജോസഫ്സ്‌ മെഡിക്കല്‍ സെന്ററില്‍ തടിച്ചു കൂടിയ മലയാളികളെ നിയന്ത്രിക്കാന്‍ പൊലീസ്‌ പാടുപെടുകയാണ്‌. മെത്രാപ്പൊലീത്തമാരും പുരോഹിതരും അടങ്ങിയ വന്‍ജനാവലി, അന്തിമശുശ്രൂഷയ്ക്കു ഡെന്നീസിന്റെ മൃതശരീരം വിട്ടുകിട്ടുന്നതിനായി കാത്തുനില്‍ക്കുകയാണ്‌.ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ നിന്നും 10 മെയിലുകള്‍ ദൂരെ ന്യൂജേഴ്സി സ്റ്റേറ്റിലെ പസെവിക്ക്‌ കൗണ്ടിയില്‍ ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ നിന്നും 10 മെയിലുകള്‍ അകലെ ന്യൂജേഴ്സിയിലെ ഏറ്റവും വലിയ ഹൈവ്‌ ആയ ഗാര്‍ഡന്‍ സ്റ്റേറ്റ്‌ പാര്‍ക്ക്‌വേയുടെ അരികത്തായാണു ക്ലിഫ്ടണ്‍. 80,000 ആളുകള്‍ താമസിക്കുന്ന ടൗണ്‍ഷിപ്പിലെ രണ്ടു മലയാളി ദേവാലയങ്ങളില്‍ ഒന്നാണു സെന്റ്‌ തോമസ്‌ ക്നാനായ യാക്കോബായ പള്ളി.

 
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code