അഭയ കേസ്:ഇന്നു 2ഹര്‍ജികള്‍
Published : Monday,
November 24,
2008
കൊച്ചി
അഭയ കേസില്‍ രണ്ടു ഹര്‍ജികള്‍ ഇന്നു ഹൈക്കോടതി പരിഗണിക്കും. സിബിഐ അറസ്റ്റ് ചെയ്ത ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് ആര്‍. ബസന്ത് ഇന്നു പരിഗണിക്കുന്നത്. സിസ്റ്റര്‍ സെഫിയടക്കം മൂന്നു പേരെയും 14 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നടപടിയെ ചോദ്യംചെയ്താണു ഹര്‍ജി.
വേണ്ടത്ര തെളിവുകളില്ലാതെ തങ്ങളെ അറസ്റ്റ്ചെയ്യുകയും കൂടുതല്‍ തെളിവുകള്‍ക്കായി കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ട സിബിഐ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അതിനാല്‍ കസ്റ്റഡി ഒഴിവാക്കണമെന്നുമാണ് ആവശ്യം. പ്രതിചേര്‍ക്കാതെയാണ് അറസ്റ്റുചെയ്തത്. ഇതിനു മുമ്പു കേസ് അന്വേഷിച്ച മൂന്നു സിബിഐ ഓഫിസര്‍മാരും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നതിനു തെളിവുകളില്ലെന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് അന്വേഷിക്കുന്ന കൊച്ചി യൂണിറ്റ് പ്രതിസ്ഥാനത്തു മൂന്നുപേരെയും ചേര്‍ക്കുന്നതിനു ഗൂഢാലോചന നടത്തുകയാണെന്നും ആരോപിക്കുന്നു. കോട്ടൂരിനുവേണ്ടി അഡ്വ. ബി. രാമന്‍പിള്ളയും പൂതൃക്കയ്ക്കുവേണ്ടി അഡ്വ. ഉദയഭാനുവും ഹാജരാകുന്നു.
Close...
Maximum Character Allowed -
4000