Friday, May 18, 2012   8:06 PM IST
Vaartha BlogRSS
Loading
അശ്ലീല വീഡിയോ കാണിച്ചു: പ്രഗ്യ
Published : Tuesday, November 25, 2008
|
  
Text Size
മുംബൈ

ചോദ്യം ചെയ്യുന്നതിനിടെ മഹരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ്‌ (എടിഎസ്‌) അശ്ലീല വീഡിയോ കാണിച്ച്‌ അപമാനിച്ചെന്നു മലെഗാവ്‌ സ്ഫോടനക്കേസില്‍ അറസ്റ്റിലായ സാധ്വി പ്രഗ്യ സിങ്‌ ഠാക്കൂര്‍. നഗ്നയാക്കി തലകീഴായി കെട്ടിത്തൂക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും അവര്‍ കോടതിയില്‍ പരാതിപ്പെട്ടു.

അന്വേഷണോദ്യോഗസ്ഥര്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നു പ്രഗ്യ നേരത്തെ പരാതിപ്പെട്ടിരുന്നു. തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചെന്നു ലഫ്‌. കേണല്‍ ശ്രീകാന്ത്‌ പ്രസാദ്‌ പുരോഹിത്‌ നേരത്തെ പരാതിപ്പെട്ടിരുന്നു. പ്രതികള്‍ ഡിസംബര്‍ മൂന്നു വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌.

സ്ഫോടനത്തില്‍ വിഎച്ച്പി നേതാവ്‌ പ്രവീണ്‍ തൊഗാഡിയയ്ക്കു ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എടിഎസ്‌ നിഷേധിച്ചു. ചോദ്യംചെയ്യലില്‍ ഇതുസംബന്ധിച്ച സൂചനകളൊന്നും ലഭിച്ചില്ലെന്ന്‌ എടിഎസ്‌ മേധാവി ഹേമന്ത്‌ കര്‍ക്കരെ അറിയിച്ചു.

അതേസമയം, കേസുമായി തത്കാലം അകലം പാലിക്കാനുള്ള തീരുമാനത്തിലാണ്‌ ആര്‍എസ്‌എസ്‌ നേതൃത്വം. കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നുവെന്ന പ്രഗ്യയുടെ ആരോപണം അടിസ്ഥാനമാക്കി മാത്രമാകും ഇനി സംഘപരിവാറിന്റെ പ്രതിഷേധം. ആര്‍എസ്‌എസ്‌ നേതാക്കള്‍ മോഹന്‍ ഭഗവത്‌, ഇന്ദ്രയീശ്‌ എന്നിവരെ വധിക്കാന്‍ അഭിനവ്‌ ഭാരത്‌ പദ്ധതിയിട്ടിരുന്നു എന്നത്‌ നേതൃത്വം ഗൗരവമായാണു കാണുന്നത്‌.
Rate This News :
Latest News