Friday, March 12, 2010   4:10 AM IST
Supplements
Home>> News>> Business
Business
വോള്‍സ്ട്രീറ്റില്‍ ഷെയര്‍ റാലി
Tuesday, November 25, 2008
|
|
|
ന്യൂയോര്‍ക്ക്‌

ബാങ്കിങ്‌ ഭീമന്‍മാരായ സിറ്റി ഗ്രൂ പ്പിനു രക്ഷാപദ്ധതിയായി. പേരെടുത്ത സാമ്പത്തിക വിദഗ്ധന്‍ തിമോത്തി ഗീത്നര്‍ അടുത്ത ട്രഷറി സെക്രട്ടറിയാവുമെന്ന്‌ ഔദ്യോഗിക പ്രഖ്യാപനം. 70,000 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാപദ്ധതിയും രണ്ടരവര്‍ഷത്തിന കം രണ്ടരലക്ഷം തൊഴിലും നിയുക്ത പ്രസിഡന്റ്‌ ബരാക്‌ ഒബാമ വാഗ്ദാനം ചെയ്തു. യുഎസ്‌ വാഹന വിപണിയെ കരകയറ്റാന്‍ എല്ലാ വഴിയും സ്വീകരിക്കുമെന്നും ഒബാമ പറഞ്ഞു. ഓഹരിവിപണിയിലെ കൂറ്റന്‍ റാലിക്ക്‌ ഇനിയെന്തുവേണം.

ഡൗ ജോണ്‍സ്‌ 4.93%(397 പോയിന്റ്‌) കുതിച്ചുയര്‍ന്നു- ഇപ്പോള്‍ 8,443.39-ല്‍. നാസ്ഡാക്‌ 6.33%വും എസ്‌ ആന്‍ഡ്‌ പി 6.47%വും നേട്ടമുണ്ടാക്കി. ഒബാമ സര്‍ക്കാരില്‍ സാമ്പത്തിക നയങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക ഗീത്നറാവുമെന്ന്‌ ഏതാണ്ടു വ്യക്തമായ വെള്ളിയാഴ്ച്ച തന്നെ യുഎസ്‌ ഷെയറുകള്‍ കുതിപ്പിനു തുടക്കമിട്ടിരുന്നു. വാരാന്ത്യദിന ത്തിലെ ട്രെന്‍ഡ്‌ പുതിയ വാര ത്തുടക്കത്തിലും തുടരുകയായിരുന്നു.

1987-നുശേഷം രണ്ടുദിവ സത്തെ ഏറ്റവും വലിയ നേട്ടമാ ണു യുഎസ്‌ ഓഹരികള്‍ക്ക്‌. ഡൗവിന്‌ 11.8%. എസ്‌ ആന്‍ഡ്‌ പിക്ക്‌ 13.2%. നാസ്ഡാക്കിന്‌ 11.9%. അമിതമായ ലാഭമെടുപ്പു പ്രവണതയും വന്‍ തകര്‍ച്ചാവാര്‍ ത്തകളും ഇല്ലെങ്കില്‍ അടുത്ത ര ണ്ടുദിവസവും മുന്നേറ്റം തുടരുമെന്നു വിദഗ്ധര്‍ പ്രവചിക്കുന്നു ണ്ട്‌.

സിറ്റി ഗ്രൂപ്പിന്റെ തകര്‍ച്ച യുഎസ്‌ സര്‍ക്കാര്‍ ഒഴിവാക്കിയതു വ ന്‍ പ്രതിഫലനമാണു വിപണിയില്‍ സൃഷ്ടിച്ചത്‌. ഗ്രൂപ്പിന്റെ പണ യ ആസ്തികള്‍ക്ക്‌ 30,600 കോ ടി ഡോളറിന്റെ ജാമ്യം, ബാങ്കിന്‌ 2000 കോടി ഡോളര്‍ വായ്പ എന്നിവയാണു സര്‍ക്കാര്‍ നല്‍കു ക. പകരം സര്‍ക്കാരിനു കിട്ടുന്നതു ബാങ്ക്‌ ഓഹരികള്‍. സിറ്റി ഗ്രൂപ്പ്‌ ഓഹരിക്ക്‌ ഒറ്റയടിക്ക്‌ 57.8% മൂ ല്യം കൂടി. ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകള്‍ക്കു മൊത്തം പുത്തന്‍ ഉണര്‍വ്‌. ബാങ്ക്‌ ഒഫ്‌ അമേരിക്ക(27%), ജെപി മോര്‍ഗന്‍ ചേസ്‌(21.4%), അമേരിക്കന്‍ എക്സ്പ്രസ്‌(13.3%) എന്നിവ വന്‍നേട്ടമുണ്ടാക്കി. എനര്‍ജി, മൈനിങ്‌, ടെക്നോളജി ഓഹരികള്‍ക്കും ഡിമാന്‍ഡ്‌ കൂടി. ഇതിന്റെ പ്രതിഫലനം ഏഷ്യ ന്‍ വിപണികളില്‍ മൊത്തം കാണുന്നു. ജാപ്പനീസ്‌ സൂചിക നി ക്കി ആദ്യവ്യാപാരത്തില്‍ 5.3% നേട്ടമുണ്ടാക്കി. സോള്‍ സൂചിക 4.7%വും സിംഗപ്പൂര്‍ സൂചിക 3.06%വും ഉയര്‍ന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code