Sunday, August 01, 2010   5:25 AM IST
Supplements
Home>> News>> World News
World News
ഒര്‍സങ്‌ ബജറ്റ്‌ ഉപദേഷ്ടാവ്‌
Wednesday, November 26, 2008
|
|
|
വാഷിങ്ടണ്‍

വൈറ്റ്‌ ഹൗസ്‌ ബജറ്റ്‌- മാനേജ്‌മെന്റ്‌ ഉപദേഷ്ടാവായി പീറ്റര്‍ ഒര്‍സങിനെ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബാറക്‌ ഒബാമ നിയമിച്ചു. റോബ്‌ നാബോര്‍സിനെ സഹ ഉപദ്ദേഷ്ടാവായും നിയമിച്ചിട്ടുണ്ട്.

പ്രിന്‍സെറ്റനില്‍നിന്നും ലണ്ടന്‍ സ്കൂള്‍ ഒഫ്‌ ഇക്കണോമിക്സില്‍നിന്നും ബിരുദങ്ങള്‍ നേടിയ സാമ്പത്തിക പണ്ഡിതനാണ് 39കാരനായ ഒര്‍സങ്‌.

ഉയരുന്ന കമ്മി നിരക്കും തകരുന്ന സാമ്പത്തിക സ്ഥിതിയും ഉയര്‍ത്തുന്ന ഒട്ടേറെ പ്രതിസന്ധികള്‍ ഈ സമയത്തു നേരിടേണ്ടി വരുമെന്നു ഒബാമ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 500 ബില്യന്‍ ഡോളറിന്റെ പദ്ധതി നടപ്പില്‍ വരുത്തുമെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്‌. 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിയുക്തപ്രസിഡന്റ്‌ ഉറ‍പ്പു നല്‍കിയിട്ടുണ്ട്‌.

വന്‍ സാമ്പത്തിക ചിലവ്‌ ബജറ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിനാവശ്യമായ വിട്ടുവീഴ്ചകള്‍ക്ക്‌ അമേരിക്കന്‍ ജനത തയ്യാറാകണമെന്നും ഒബാമ ആവശ്യപ്പെട്ടു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code