Friday, May 18, 2012   8:07 PM IST
Vaartha BlogRSS
Loading
സനീഷ്‌ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു
Published : Wednesday, November 26, 2008
|
  
Text Size
ന്യൂജേഴ്സി

ജോര്‍ജ്‌ തുമ്പയില്‍

ക്ലിഫ്ടണ്‍ വെടിവയ്പ്പ്‌ കേസിലെ പ്രതി സനീഷ്‌ ജോസഫ്‌ പള്ളിപ്പുറത്ത്‌ രണ്ടാഴ്ചയായി ന്യൂജേഴ്സിയില്‍ ഉണ്ടായിരുന്നു. കുറ്റകൃത്യം നടന്ന ക്ലിഫ്ടണ്‍ സെന്റ്‌ തോമസ്‌ ക്നാനായ പള്ളിയില്‍ നിന്നും ഏതാനും മെയിലുകളകലെ പാറ്റേഴ്സണിലെ ഒരു മലയാളി കുടുംബത്തില്‍ ഒളിച്ചു താമസിച്ചാണു പദ്ധതി ആസൂത്രണം ചെയ്തതെന്ന്‌ ഇയാള്‍ പൊലീസിനോടു പറഞ്ഞു. ഇവിടത്തെ കുടുംബനാഥനെയും ഭാര്യയെയും ചോദ്യം ചെയ്തുവെന്ന്‌ കൗണ്ടി പ്രോസിക്യൂട്ടര്‍ ജയിംസ്‌ അവിഗ്ലിയാനോ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അമേരിക്കന്‍ സമയം അര്‍ധരാത്രിയോടെയാണു ജോര്‍ജിയ സംസ്ഥാന തലസ്ഥാനമായ അറ്റ്ലാന്റക്കടുത്ത്‌ മണ്‍റോ ടൗണ്‍ഷിപ്പിലെ ഒരു ചെറുഹോട്ടലില്‍ നിന്ന്‌ സനീഷിനെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌. അടുത്തുള്ള വാള്‍ട്ടണ്‍ കൗണ്ടി ജയിലിലാണിപ്പോള്‍ സനീഷ്‌. രണ്ടു കൊലപാതകങ്ങളുടെ കേസുകളാണ്‌ പ്രാഥമികമായി പൊലീസ്‌ ചാര്‍ജ്‌ ചെയ്തിട്ടുള്ളത്‌. ഒരു ഹോട്ടലില്‍ മുറി എടുക്കാ ന്‍ ചെന്ന സനീഷിന്റെ മുഖം പത്രത്തില്‍ കണ്ടു തിരിച്ചറിഞ്ഞ മാനേജര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമുള്ള ജോര്‍ജിയയിലേ ക്ക്‌ പ്രതി ഒളിച്ചോടാനുള്ള സാധ്യത കണക്കിലെടുത്ത്‌ അയാള്‍ ചെല്ലാന്‍ ഇടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ്‌ വലവിരിച്ചിരുന്നുവെന്നു പ്രോസിക്യൂട്ടര്‍ അവിഗ്ലിയാനോ പറഞ്ഞു. വാള്‍ട്ടണ്‍ കൗണ്ടി ഷെരീഫ്‌ ഡിപ്പാര്‍ട്ട്മെ ന്റും മണ്‍റോ പൊലീസും പ്രതിയെ പിടികൂടുന്നതില്‍ ആത്മാ ര്‍ഥമായി പരിശ്രമിച്ചിരുന്നു.

തലയ്ക്കു വെടിയേറ്റ്‌ വെന്റിലേറ്ററിന്റെയും മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ ഐസിയുവില്‍ കഴിയുന്ന സില്‍വി പെരിഞ്ചേരിലിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്‌.

Rate This News :
Latest News