Friday, May 18, 2012   8:07 PM IST
Vaartha BlogRSS
Loading
പുക്കാട്ടുപടിക്കാരും ചോദിക്കുന്നു
Published : Friday, November 28, 2008
|
  
Text Size
പുക്കാട്ടുപടി

ദില്‍ഷാദ്‌ മുഹമ്മദ്‌
പുക്കാട്ടുപടിയിലുമില്ല ബസ്സ്റ്റാന്‍ഡ്‌. അതിവേഗം വികസിക്കുന്ന മേഖലയായിട്ടുപോലും അടിസ്ഥാ ന സൗകര്യമായ ബസ്സ്റ്റാന്‍ഡ്‌ അന്യം. ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള പ്രവേശനകവാടമായ പുക്കാട്ടുപടിയിലൂടെ ദിവസേന നൂറുകണക്കിനു ബസുകള്‍ കടന്നു പോകുന്നു.

എറണാകുളത്തു നിന്നും ഹൈറേഞ്ച്‌ മേഖലയിലേക്കു ദീര്‍ഘദൂര സ്വകാര്യബസുകള്‍ ഈ വഴിയാണു പോകുന്നത്‌. ആലുവയില്‍ നിന്നു തൃപ്പൂണിത്തുറ, പുത്തന്‍കുരിശ്‌, കോലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാനപാതയും ഇതുവഴി. കൂടാതെ, എറണാകുളം-പുക്കാട്ടുപടി റൂട്ടിലോടുന്ന 30-ഓളം സ്വകാര്യബസുകളും ഇവിടെയെത്തുന്നു.

വ്യവസായമേഖല, ഇന്‍ഫോ പാര്‍ക്ക്‌, കിന്‍ഫ്ര തുടങ്ങിയ വമ്പന്‍ വ്യവസായസ്ഥാപനങ്ങളിലേക്ക്‌ എളുപ്പവഴികൂടിയാണിത്‌. സ്റ്റാന്‍ഡില്ലാത്തതിനാല്‍ സിറ്റി സര്‍വീസ്‌ ബസുകള്‍ ബൈപാസ്‌ റോഡിലാണു നിര്‍ത്തിയിടുന്നത്‌. ഇതു വീതികുറഞ്ഞ റോഡുകളില്‍ ഗതാഗത ക്കുരുക്കു സൃഷ്ടിക്കുന്നു.

പുക്കാട്ടുപടി ജംക്ഷനു സമീ പം 37 സെന്റ്‌ പുറമ്പോക്കു സ്ഥലം ബസ്സ്റ്റാന്‍ഡ്‌ നിര്‍മാണത്തിനുപയോഗിക്കാമെന്നു കരുതിയെങ്കിലും ഇതിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം കോടതിയിലെത്തിയതോടെ ആ പ്രതീക്ഷയ്ക്കു മങ്ങലേറ്റു. സ്ഥലം വിട്ടുകൊടുക്കുന്നതില്‍ പ്രദേശവാസികളുടെ സമ്മതം ലഭിച്ചുവരുന്നതേയുള്ളു.

ഇവിടെ ബസ്സ്റ്റാന്‍ഡ്‌ നിര്‍ മാണം സാധ്യമായാല്‍ അടിസ്ഥാ നസൗകര്യങ്ങള്‍ പഞ്ചായത്തു ഫണ്ട്‌ ഉപയോഗിച്ച്‌ ഏര്‍പ്പെടുത്തുമെന്ന്‌ അധികൃതര്‍ . തുടര്‍നിര്‍മാണത്തിനുള്ള ഫണ്ട്‌ ധനകാര്യസ്ഥാപനത്തില്‍നിന്നു കടമെടുക്കുകയോ ബിഒടി മാതൃകയില്‍ പരിഹരിക്കുകയോ ചെയ്യാനാ ണു ശ്രമം.
Rate This News :
Latest News