കോഴിക്കോട്
മാറാട് കൂട്ടക്കൊല കേസില്‍ ശനിയാഴ്ച വിധി പറയും. മാറാട് പ്രത്യേക കോടതിയില്‍ ജഡ്ജി ബാബു മാത്യു പി. ജോസഫാണ് കേസ് പരിഗണിക്കുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എരഞ്ഞിപ്പാലത്തെ കോടതി പരിസരത്തും ബേപ്പൂര്‍, മാറാട് പോലീസ് സ്റ്റേഷന്‍ പരിധികളിലും ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് നിരോധനാഞ്ജ പ്രഖ്യാപിച്ചു. ജില്ലയിലെ പോലീസിനു പുറമെ സുരക്ഷാക്കായി 1000 പോലീസുകാര്‍ കൂടി നഗരത്തിലെത്തി. ഇവരെ കോടതി പരിസരത്തും മാറാട് കടപ്പുറത്തും ജില്ലയിലെ മറ്റ് പ്രശ്നബാധിത പ്രദേശങ്ങളിലും വിന്യസിച്ചിരിക്കയാണ്.
പോലീസിനു പുറമെ കോസ്റ്റ് ഗാര്‍ഡ് തീരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സ്ഫോടക വസ്തുക്കളും ആയുധങ്ങളും സംഭരിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനച്ചില്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങള്‍ ഉള്‍പ്പെട നിരവധി സ്ഥലത്ത് റെയ്ഡ് നടക്കുകയാണ്.
2003 മെയ് രണ്ടിന് വൈകിട്ട് ഒമ്പതുപേരാണ് മാറാട്ട് കൊല്ലപ്പെട്ടത്. ചോയിച്ചന്റകത്ത് മാധവന്‍, ആവത്താന്‍പുരയില്‍ ദാസന്‍, അരയച്ചന്റകത്ത് കൃഷ്ണന്‍, പാണച്ചന്റകത്ത് ഗോപാലന്‍, ചോയിച്ചന്റകത്ത് ചന്ദ്രന്‍, തെക്കേത്തൊടി പുഷ്പരാജ്, തെക്കേത്തൊടി സന്തോഷ്, തെക്കേത്തൊടി പ്രീജി, പള്ളിത്തൊടി അസ്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പുഷ്പരാജിനെ വെട്ടാന്‍ പിന്നില്‍ നിന്ന് പിടിച്ചു വയ്ക്കുമ്പോള്‍ അബന്ധത്തില്‍ വെട്ടേറ്റാണ് പള്ളിത്തൊടി അസ്കര്‍ കൊല്ലപ്പെടുന്നത്. അസ്കര്‍ കേസില്‍ 31ാം പ്രതിയാണ്.
മൊത്തം 147 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ അഞ്ചുപേര്‍ സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്തവാരായിരുന്നു. രണ്ടുപേര്‍ ഒളിവിലാണ്. ഒരാള്‍ ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടക്കുകയും ചെയ്തു. വാള്‍ നിര്‍മ്മിച്ചു നല്‍കിയ കൊല്ലന്‍ സുബ്രഹ്മണ്യനെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
2008 ഏപ്രില്‍ മാസത്തില്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ 252 പ്രോസിക്യൂഷന്‍ സാക്ഷികളും ഏഴ് പ്രതിഭാഗം സാക്ഷികളുമാണുള്ളത്. വാളും, ബോംബും മറ്റ് മാരകായുധങ്ങളുമുള്‍പ്പെടെ 365 തൊണ്ടികളും കണ്ടെടുത്തിട്ടുണ്ട്.
Close...
Maximum Character Allowed -
4000