Tuesday, February 09, 2010   5:46 PM IST
Supplements
Home>> News>> Kerala News
Kerala News
അഭയ കേസ്: റിമാന്റ് ശരിവച്ചു
Friday, November 28, 2008
|
|
|
കൊച്ചി

അഭയ കേസില്‍ മൂന്നു പ്രതികളെ സി ബി ഐ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. കസ്റ്റഡിയില്‍ വിട്ടതിനെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

അതേസമയം, പ്രതികളെ റിമാന്റ് ചെയ്തത് ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പക്ഷേ, പ്രതികളെ പുറത്തുവിട്ടാല്‍ കേസന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ല.

16 വര്‍ഷം സി ബി ഐ അന്വേഷിച്ചിട്ടു തെളിയാത്ത കേസ് കോണ്‍വെന്റ് അധികൃതര്‍ വിചാരിച്ചാല്‍ 16 മിനിറ്റ് കൊണ്ടു തെളിയും. അന്വേഷണോദ്യോഗസ്ഥര്‍ നല്‍കിയ തെളിവനുസരിച്ച്, അഭയ മരിച്ച രാത്രി ഫാ.തോമസ് കോട്ടൂര്‍ കോണ്‍വെന്റിലുണ്ട്. ഏതെങ്കിലും സിസ്റ്റര്‍ വിചാരിച്ചാലേ കോണ്‍വെന്റില്‍ കടക്കാന്‍ കഴിയൂ എന്നതിനാല്‍ സിസ്റ്റര്‍ സെഫിയുടെ പങ്കും വ്യക്തമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍.ബസന്ത് അഭിപ്രായപ്പെട്ടു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code