Friday, May 18, 2012   8:10 PM IST
Vaartha BlogRSS
Loading
കാരാട്ട്‌ മാപ്പു പറഞ്ഞു
Published : Tuesday, December 02, 2008
|
  
Text Size
ജയ്പൂര്‍

കേരള മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ കുടുംബത്തെക്കുറിച്ചു നടത്തിയ ചില പരാമര്‍ശങ്ങള്‍ ഖേദകരമാണെന്നു സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. ന്യൂഡല്‍ഹിയില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ്‌ അദ്ദേഹം ഇക്കാര്യമറിയിച്ചത്‌.

രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച സൈനികനാണ്‌ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കു വേദനയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു. വി.എസ്സുമായി താന്‍ ടെലിഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും കാരാട്ട്‌ വെളിപ്പെടുത്തി. എന്നാല്‍ വി.എസ്സിനെ കൊണ്ടു ഖേദപ്രകടനം നടത്തുന്നതിനോ പരാമര്‍ശം പിന്‍വലിപ്പിക്കുന്നതിനോ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും ശക്തമാണ്‌.

Rate This News :
Latest News