Friday, March 12, 2010   9:45 PM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
കുരൂര്‍ത്തോട്‌ നവീകരണം
Wednesday, December 03, 2008
|
|
|
കോതമംഗലം

കുരൂര്‍ത്തോടിനെ മാലിന്യവിമുക്തമാക്കാന്‍ മാര്‍ അത്തനേഷ്യ സ്‌ കോളജില്‍ സംഘടിപ്പിച്ച ദ്വിദി ന സെമിനാര്‍ കര്‍മപദ്ധതി ആവിഷ്കരിച്ചു.മുനിസിപ്പല്‍-പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍എസ്‌എസ്‌ യൂനിറ്റുകള്‍, മര്‍ച്ചന്റ്സ്‌ അസോസിയേഷനുകള്‍, വിവിധ സാമൂഹ്യ-സാംസ്കാരിക- സന്നദ്ധ സംഘടനകള്‍ എന്നിവ കുരൂര്‍ത്തോട്‌ മാലിന്യവിമുക്തമാക്കല്‍ പദ്ധതിയില്‍ പങ്കാളികളാകും.

ജനങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പി ക്കും നടത്തും. മലിനജലം തോട്ടിലെത്തുന്നതിന്‌ മുമ്പ്‌ ശുചീകരിക്കാന്‍ സംവിധാനമുണ്ടാക്കും. മാലിന്യങ്ങള്‍ അലക്ഷ്യമായി ടൗണിലും തോട്ടിലും വലിച്ചെറിയുന്നത്‌ തടയുക, മാലിന്യങ്ങള്‍ തോട്ടില്‍ നിക്ഷേപിക്കുന്ന ഭാഗങ്ങളില്‍ മതില്‍ കെട്ടുക, നഗരത്തി ലെ ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മാലിന്യസംസ്കരണ പ്ലാന്റുകളും മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങ ളും യഥാസമയം പ്രവര്‍ത്തനക്ഷമമാണെന്ന്‌ ഉറപ്പുവരുത്തുക, മാലിന്യനിക്ഷേപത്തിനായി ഡസ്റ്റ്‌ ബിന്‍ സ്ഥാപിക്കുന്ന മേഖലയില്‍ സംരക്ഷണ വേലി തീര്‍ക്കുക തുടങ്ങിയവയില്‍ സെമിനാര്‍ തീരുമാനമെടുത്തു.

തോടിന്റെ ആരംഭഭാഗമായ കൊണ്ടിമറ്റം മുതല്‍ സര്‍വെ നട ത്തി മാലിന്യങ്ങളും ഒഴുക്കു തടസ പ്പെടുന്നതിന്റെ കാര ണങ്ങളും കണ്ടെത്താന്‍ 18 മുതല്‍ എന്‍എസ്‌എസ്‌ നേതൃത്വത്തില്‍ സ്പെഷ്യല്‍ ക്യാമ്പ്‌ സംഘടിപ്പിക്കാന്‍ സെമിനാര്‍ തീരുമാനിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code