Thursday, February 09, 2012   5:21 AM IST
Supplements
Home>> NRK Zone>> America
America
സനീഷിനെ കൗണ്ടി ജയിലിലേക്ക്‌ മാറ്റി
Thursday, December 04, 2008
|
|
|
ന്യു ജേഴ്സി

ക്ലിഫ്ടണ്‍ വെടിവെപ്പ്‌ കേസിലെ പ്രതി സനീഷ്‌ ജോസഫ്‌ പളളിപ്പുറത്തിനെ പാറ്റേഴ്സണിലെ കൗണ്ടി ജയിലിലേക്കു മാറ്റി. ശക്തമായ സുരക്ഷയോടെയാണ്‌ സനീഷിനെ ന്യു ജേഴ്സിയില്‍ കൊണ്ടുവന്നത്‌. വെളളിയാഴ്ച ഇയാളെ കൗണ്ടി കോടതിയില്‍ ഹാജരാക്കും. പ്രോസിക്യൂട്ടര്‍ ജയിംസ്‌ അവിഗ്ലിയാണ്‌ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്‌.

അതിനിടെ കൊല്ലപ്പെട്ട ഡെന്നീസ്‌ ജോണിന്റെ അവയവങ്ങള്‍ എട്ടുപേരുടെ ജീവന്‌ തുണയേകി. ശ്വാസകോശം, ഹൃദയം, കിഡ്നി, കരള്‍, പാന്‍ക്രിയാസ്‌ തുടങ്ങിയ അവയവങ്ങളാണ്‌ ഡെന്നീസിന്റെ കുടുംബം ദാനം ചെയ്തത്‌. സിസ്റ്റിക്ക്‌ ഫൈബ്രോസിസ്‌ രോഗം മൂലം ഒരു വര്‍ഷത്തിനകം മരണത്തിനു കീഴടങ്ങുമെന്ന്‌ വൈദ്യശാസ്ത്രം വിധിയെഴുതിയ ജോണ്‍ മസ്ക്കരല്ലക്ക്‌ ഡെന്നീസിന്റെ ശ്വാസകോശമാണ്‌ ലഭിച്ചത്‌. ഇയാള്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവനാണ്‌

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code