വൈക്കം ജെട്ടിക്ക് ഇല്ലായ്മയുടെ കഥകള്‍
Published : Thursday,
December 04,
2008
വൈക്കം
സ്വന്തം ലേഖകന്‍
വൈക്കം ബോട്ട് ജെട്ടിക്കു പറയാന്‍ ഇല്ലായ്മയുടെ കഥകള്‍ മാ ത്രം. വൈക്കത്തു നിന്നും ചേര്‍ ത്തല, ആലപ്പുഴ, കോട്ടയം, കുമ രകം, എറണാകുളം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കു യാത്രാ ചരക്കു ഗതാഗത കേന്ദ്രമായിരുന്നിവിടം. ചേര്‍ത്തല, എറണാകുളം ഭാഗങ്ങളിലേക്കു ആയിരക്കണക്കി നു യാത്രക്കാര്‍ ഇന്നും ആശ്രയിക്കുന്നതു വൈക്കം - തവണക്കടവ് ബോട്ട് സര്‍വീസിനെയാണ്. രാവിലെ അഞ്ചരയ്ക്കാരംഭിച്ചു രാത്രി ഒന്‍പതരയ്ക്ക് അവസാനിക്കുന്ന ഈ ജലഗതാഗത മാര്‍ഗം ദിവസേന എണ്ണായിരത്തിലധികം യാത്രക്കാര്‍ക്ക് ആശ്ര യമാണ്. കേരളത്തില്‍ ഏറ്റവുമ ധികം വരുമാനമുള്ള ബോട്ട് ജെ ട്ടികളിലൊന്നാണു വൈക്കം.
പതിനേഴായിരത്തിലധികം രൂപയാണു പ്രതിദിന വരുമാനം. കേരളത്തിലെ തന്നെ സുപ്രധാന ജലഗതാഗത കേന്ദ്രം അവഗണനയിലായിട്ടു കാലമേറെ. മൂന്നു ബോട്ടുകളാണിവിടെ സര്‍വീസ് നടത്തുന്നത്. ചോര്‍ന്നൊലിക്കു ന്ന ടിക്കറ്റ് കൗണ്ടറും, ഓഫിസും. ഇവയുടെ അറ്റകുറ്റപ്പണികള്‍ ഇറിഗേഷന്‍ വകുപ്പ് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒന്നര വര്‍ഷമായി മേല്‍നടപടികളില്ല. ജീവനക്കാര്‍ ക്കും യാത്രക്കാര്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത തും അധികാരികള്‍ കണ്ടമട്ടില്ല. വൈക്കത്തഷ്ടമിക്കാലത്ത് തീര്‍ത്ഥാടകരെ കുത്തിനിറച്ചു അ പകടകരമായ രീതിയിലാണു പല ബോട്ടുകളും സഞ്ചരിച്ചിരുന്നത്. ജെട്ടി നവീകരിക്കുമെന്ന അധികാരി പ്രഖ്യാപനങ്ങളെല്ലാം വാ ഗ്ദാനങ്ങളിലൊതുങ്ങി.
Close...
Maximum Character Allowed -
4000