Thursday, February 09, 2012   5:46 AM IST
Supplements
Home>> News>> Business
Business
ഭാഗിക വിലകുറയ്ക്കല്‍, തിരക്കിട്ട്‌
Saturday, December 06, 2008
|
|
|
ന്യൂഡല്‍ഹി

ഒടുവില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു; പലകുറി മാറ്റിപ്പറ ഞ്ഞ സമയപരിധികളൊന്നും നോക്കാതെ തിരക്കിട്ട്‌. അതും ഭാഗികമായി. പെട്രോള്‍ ലിറ്ററിന്‌ അ ഞ്ചും ഡീസലിനു രണ്ടും രൂപയു ടെ കുറവ്‌. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമ ന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സ മിതിയാണ്‌ ഇന്നലെത്തന്നെ വില കുറയ്ക്കാന്‍ തീരുമാനമെടുത്തത്‌.

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ കഴിഞ്ഞു ചേരുന്ന ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍(ഈമാസം 11-ന്‌) പെട്രോളിയം മന്ത്രാലയത്തിന്റെ ശിപാര്‍ശ അംഗീകരിച്ച്‌ പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കുമെന്നായിരുന്നു ഇന്നലെ രാവിലെയും റിപ്പോര്‍ട്ടുവന്നത്‌. അടുത്തയാഴ്ച്ച മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എത്രമാത്രം വില കുറയ്ക്കണമെന്നു തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

പെട്രോളിനു പത്തും ഡീസലിന്‌ മൂന്നും പാചകവാതകത്തിന്‌ ഇരുപതും രൂപ കുറയ്ക്കാനാണ്‌ പെട്രോളിയം മന്ത്രാലയം ശിപാര്‍ശചെയ്യുന്നതെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച്ചത്തെ വോട്ടെണ്ണല്‍ കഴിയുംവരെ ഇന്ധന വില കുറയ്ക്കാന്‍ കാത്തിരിക്കേണ്ടതില്ലെ ന്ന തീരുമാനം തന്നെ വന്നുകണ്ട പെട്രോളിയം മന്ത്രി മുരളി ദേവ്‌റയെ പ്രധാനമന്ത്രി അറിയിച്ചതോടെയാണ്‌ ഇന്നലെ അര്‍ധരാത്രി തന്നെ വിലക്കുറവു പ്രാബല്യത്തി ല്‍ വരുത്തിയ നീക്കങ്ങള്‍ക്കു തുടക്കം.

വ്യവസായങ്ങള്‍ക്കുള്ള പാ ക്കേജ്‌ പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ പെട്രോള്‍ വില കുറയ്ക്കുന്ന കാര്യവും പറയുമെന്ന്‌ ഉച്ചയോടെ സൂചനകള്‍ വന്നു. പ ക്ഷേ, രാഷ്ട്രീയകാര്യ സമിതി യോ ഗം ഇന്നലെത്തന്നെ വില കുറയ്ക്കാനാണു തീരുമാനിച്ചത്‌. പ്രധാ ന പ്രഖ്യാപനങ്ങള്‍ ഒന്നിച്ചു വേ ണ്ടന്ന അഭിപ്രായമാണ്‌ ഇതിനു പിന്നിലെന്നാണു സൂചന. ആര്‍ ബിഐയുടെ ധനകാര്യ അവ ലോകന നയം വരുന്നത്‌ ഇന്നാ ണ്‌.

ലോക്സഭാ തെരഞ്ഞെടുപ്പി നു മുന്‍പ്‌ മറ്റൊരു വിലക്കുറവു കൂടി പദ്ധതിയിട്ടാണ്‌ ഇപ്പോഴത്തെ പ്രഖ്യാപനം. പെട്രോളിനും ഡീസലിനും രണ്ടാംഘട്ടം വിലകുറയ്ക്കുമ്പോള്‍ പാചകവാതകത്തിനു വില കുറയ്ക്കാമെന്നും ധാരണയായിട്ടുണ്ടെന്നറിയുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂ ഡ്‌ ഓയില്‍ വില 40 ഡോളറിലേ ക്കു താഴുന്ന സാഹചര്യത്തില്‍ കുറച്ചെങ്കിലും വില ഉടന്‍ കുറയ്ക്കണമെന്നായിരുന്നു മുരളി ദേവ്‌റയ്ക്ക്‌ പ്രധാനമന്ത്രിയുടെ നിര്‍ദേശം. മുംബൈയിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ സര്‍ ക്കാരിന്റെ ഇമേജ്‌ സംരക്ഷിക്കാ ന്‍ പെട്രോള്‍ വില കുറയ്ക്കുന്നതു സഹായിക്കുമെന്ന നിഗമനം കോണ്‍ഗ്രസ്‌ നേതൃത്വത്തിനുണ്ടായി. മഹരാഷ്ട്രയില്‍ പുതിയ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തമ്മിലടികള്‍ കോണ്‍ഗ്രസിന്റെ മാനം കളഞ്ഞു. മുംബൈ ഭീകരാക്രമണത്തിനു ശേഷവും ഒന്നിച്ചുനില്‍ക്കാന്‍ കഴിയാത്ത നേതാക്കള്‍ വരുത്തിയ നാണക്കേടില്‍നിന്നു ശ്രദ്ധതിരിക്കാനും പെട്രോള്‍ വില കുറയ്ക്കല്‍ തീരുമാനം കോണ്‍ഗ്രസ്‌ ഉപയോഗിക്കുന്നു.

രാജ്യത്തെ വാഹനക്കമ്പനികള്‍ വന്‍തോതില്‍ വില വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയിലായിട്ടു ണ്ട്‌. വാഹനക്കമ്പനികള്‍ക്കും ഉടന്‍ ഇന്ധന വില കുറയ്ക്കേണ്ടത്‌ ആവശ്യമായിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code