വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു
Published : Saturday,
December 06,
2008
റിയാദ്
കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അല്‍ ഇമാന്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന ആലപ്പുഴ ജില്ലയിലെ പല്ലന കൊച്ചു ചാലില്‍ ചന്ദ്രന്റെ മകന്‍ മനോജ് (30) മരിച്ചു. ദല്ലയിലെ മക്കാ സ്റ്റോര്‍ എന്ന മിനി മാര്‍ക്കറ്റില്‍ ഹോം ഡെലിവറി ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു കഴിഞ്ഞ 11 മാസമായി റിയാദിലുള്ള മനോജ്.
കടയ്ക്കു സമീപമുള്ള ഒരു വീട്ടിലേക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനായി സ്കൂട്ടറില്‍ പോകുമ്പോള്‍ സൗദി പൗരന്റെ നിയന്ത്രണം വിട്ടു വന്ന കാറിടിച്ചാണു് അപകടമുണ്ടായത്. നിഷയാണു് ഭാര്യ. രണ്ടു വയസ്സുള്ള മകനുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ കേളി ജീവ കാരുണ്യ കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്.
Close...
Maximum Character Allowed -
4000