Tuesday, February 09, 2010   6:34 PM IST
Supplements
Home>> News>> Business
Business
ഓഹരി വിപണിയില്‍ മുന്നേറ്റം
Monday, December 08, 2008
|
|
|
മുംബൈ

സര്‍ക്കാരിന്റെ രക്ഷാപദ്ധതി, റിപ്പോ- റിവേഴ്സ്‌ റിപ്പോ നിരക്കുകള്‍ കുറച്ച ആര്‍ബിഐ നടപടി തുടങ്ങി അനുകൂല വാര്‍ത്തകളുടെ പിന്തുണയില്‍ ഓഹരി വിപണി മുന്നേറ്റത്തില്‍. 312 പോയിന്റ്‌ പോസിറ്റീവ്‌ ഗ്യാപ്പോടെ 9,277-ല്‍ ഓപ്പണ്‍ചെയ്ത സെന്‍സെക്സ്‌ 9,406 വരെ മുന്നേറി. പിന്നീട്‌ 9,294-ലേക്ക്‌ ഇറങ്ങിയിട്ടുണ്ട്‌. ദേശീയ സൂചിക നിഫ്റ്റി 111 പോയിന്റ്‌ ഉയര്‍ന്ന്‌ 2,825-ലാണ്‌. ബിഎസ്‌ഇയില്‍ ജയ്പ്രകാശ്‌ അസോസിയേറ്റ്സ്‌, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്‌, റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌, ഡിഎല്‍എഫ്‌, ടാറ്റാ മോട്ടോഴ്സ്‌, ഗ്രാസിം എന്നിവ ആറു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളിലെല്ലാം നേട്ടത്തോടെയാണു തുടക്കം. നിക്കി 203 പോയിന്റും ഹാങ്ങ്സെങ്ങ്‌ 836 പോയിന്റും ഉയര്‍ന്നു. തായ്‌വാന്‍, ഷാങ്ന്‍ഘായ്‌, സ്ട്രൈറ്റ്സ്‌ ടൈംസ്‌, സോള്‍ സൂചികകളും നേട്ടത്തില്‍.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code