ന്യൂഡല്‍ഹി
പൊതുമേഖലാ ബാങ്കുകള്‍ 20 ലക്ഷം രൂപവരെയുള്ള ഭവന വായ്പയ്ക്ക് ഏഴോ എട്ടോ ശതമാനം മാത്രം പലിശ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നു റിപ്പോര്‍ട്ട്. 2004-നു മുന്‍പുള്ള അവസ്ഥയിലേക്ക് ഭവനവായ്പാ പലിശ കൊണ്ടുപോവുകയാണു ലക്ഷ്യം. ഇപ്പോള്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കുന്നുണ്ട്. ഭവനമേഖലയില്‍ ഇതുമൂലമുള്ള തളര്‍ച്ച ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. അഞ്ചു ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഏഴു ശതമാനം പലിശയെന്നതാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതിനുമുകളില്‍ എട്ടു ശതമാനം വരെയും.
പത്തു ശതമാനത്തിലോ അതിനുതാഴെയോ പലിശ നിര്‍ത്തണമെന്ന സന്ദേശം ബാങ്കുകള്‍ക്കു നല്‍കിക്കഴിഞ്ഞതായാണു സൂചന. ഇതിനു പിന്നാലെ പലിശ എട്ടു ശതമാനത്തില്‍ താഴെയാക്കാനുള്ള പദ്ധതിയും വരുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പലിശ കുറയ്ക്കുന്നതു മൂലം ബാങ്കുകള്‍ക്കുണ്ടാവുന്ന കുറവു നികത്താന്‍ റിസര്‍വ് ബാങ്കിന്റെ സഹായം കിട്ടും. ഭവനമേഖലയ്ക്കുള്ള ആക്ഷന്‍ പ്ലാനുമായി ധനകാര്യ സെക്രട്ടറി അരുണ്‍ രാമനാഥന്‍ പൊതുമേഖലാ ബാങ്ക് മേധാവികളെ കാണും. അടുത്തയാഴ്ച്ചയോടെ ഇതില്‍ തീരുമാനമാവും. 20 ലക്ഷത്തില്‍ താഴെയുള്ള ഭവനവായ്പകള്‍ക്കായി ബാങ്കുകള്‍ പാക്കേജ് പ്രഖ്യാപിക്കുമെന്നു ഞായറാഴ്ച്ച സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Close...
Maximum Character Allowed -
4000