Wednesday, February 08, 2012   6:59 PM IST
Supplements
Home>> NRK Zone>> Europe
Europe
ബര്‍ലിനിലെ ഗ്രീക്ക്‌ എംബസ്സി യുവാക്കള്‍ കൈയ്യേറി
Wednesday, December 10, 2008
|
|
|
ബര്‍ലിന്‍

ജോസ്‌ കുമ്പിളുവേലില്‍

ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനിലെ ഗ്രീക്ക് എംബസിയിലേക്ക്‌ ഗ്രീക്ക്‌ യുവാക്കളുടെ സംഘം അതിക്രമിച്ചു കയറി. ആതന്‍സില്‍ കൗമാരപ്രായക്കാരനെ പോലീസ്‌ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ്‌ ബര്‍ലിനിലെ ഗ്രീക്ക്‌ എംബസ്സിയിലേയ്ക്ക്‌ ഇരുപതോളം യുവാക്കള്‍ അതിക്രമിച്ചു കയറിയത്.

അലക്സാണ്ടര്‍ ഗ്രിഗറോപോളസ്‌ എന്ന പതിനഞ്ചുകാരന്റെ മരണത്തെത്തുടര്‍ന്ന് ഗ്രീസിലെങ്ങും പ്രതിഷേധവും അക്രമവും തുടരുകയാണ്‌. മരണം സംബന്ധിച്ച്‌ ദുരൂഹത തുടരുകയാണ്‌. തങ്ങളെ ആക്രമിച്ച 30 പേര്‍ അടങ്ങുന്ന സംഘത്തിന്‌ നേര്‍ക്ക്‌ മുന്നറിയിപ്പെന്നവണ്ണം നിറയൊഴിക്കുയും ഗ്രനേഡ്‌ എറിയകയും ചെയ്തെന്നാണ്‌ ഗ്രീക്ക്‌ പോലീസുകാരുടെ ഭാഷ്യം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code