Friday, May 18, 2012   8:12 PM IST
Vaartha BlogRSS
Loading
ഓഹരി വിപണി റെഡ്‌ സോണില്‍
Published : Friday, December 12, 2008
|
  
Text Size
മുംബൈ

അമേരിക്കന്‍ വാഹനക്കമ്പനികളുടെ രക്ഷാപദ്ധതി സെനറ്റ്‌ തള്ളിയതിനെത്തുടര്‍ന്ന്‌ ലോകവ്യാപകമായി ഓഹരിവിപണി റെഡ്സോണില്‍. സെന്‍സെക്സ്‌ 329 പോയിന്റ്‌ നെഗേറ്റെവ്‌ ഗ്യാപ്പോടെ 9,371- ലാണ്‌ ഓപ്പണ്‍ ചെയ്തത്‌. 90 പോയിന്റ്‌ നഷ്ടത്തില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി 2,896-ല്‍. അമേരിക്കന്‍ ഓഹരി വിപണിയിലും തകര്‍ച്ച. യുറോപ്പിലും ഏഷ്യയിലും സൂചികകള്‍ താഴോട്ട്‌.

രക്ഷാപദ്ധതി തള്ളിയെന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്ന്‌ 196 പോയിന്റ്‌ ഇടിഞ്ഞ ഡൗ ജോണ്‍സ്‌ 8,565 പോയിന്റിലെത്തി. എസ്‌ആന്‍ഡ്പി ഇന്‍ഡക്സിലും ഇടിവ്‌. നാസ്ഡാക്‌ 57.6 പോയിന്റ്‌ ഇടിഞ്ഞു. വാഹനക്കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ താഴ്‌ന്നു.

ജാപ്പനീസ്‌ സൂചിക നിക്കി 6.1% ഇടിഞ്ഞു. ഹോങ്കോങ്ങ്‌ ഹാങ്ങ്സെങ്ങ്‌ 6.9% തകര്‍ന്നു. യെന്നിനെതിരെ ഡോളറിന്റെ മൂ ല്യം പതിമൂന്നു വര്‍ഷത്തെ താഴ്‌ന്ന നിലയിലായി. 90 യെന്നി ല്‍ താഴെയാണ്‌ ഇപ്പോള്‍ ഡോളറിന്റെ മൂല്യം.
Rate This News :
Latest News