Sunday, August 01, 2010   5:16 AM IST
Supplements
Home>> News>> Kerala News
Kerala News
കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം
Friday, December 12, 2008
|
|
|
ആലപ്പുഴ

നഗരമധ്യത്തില്‍ കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം. കാറുടമയെ പൊലീസ്‌ തെരയുന്നു. ആലപ്പുഴ കാഞ്ഞിരംചിറ ആഞ്ഞിലിപ്പറമ്പില്‍ സീമ(28)യെ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയിലാണു കണ്ടത്‌. മലര്‍ത്തിവച്ച മുന്‍സീറ്റില്‍ കിടന്ന മൃതദേഹം ലുങ്കികൊണ്ടു മൂടിയിരുന്നു. സംഭവത്തില്‍ ദുരൂഹതകളേറെ.

ആലപ്പുഴ കലക്റ്ററേറ്റ്‌ റോഡില്‍ കണ്ണംകുറിച്ചി പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാഗണ്‍-ആര്‍ കാറില്‍ സീമ മരിച്ചു കിടക്കുന്നു എന്നു കാറുടമ മാരാരിക്കുളം സ്വദേശി രാജു തോമസ്‌ തന്നെയാണു തന്റെ അമ്മയെ വിളിച്ചറിയിച്ചത്‌. ഇന്നലെ രാത്രി ഒമ്പതരയോടെയാരുന്നു സംഭവം. രാജുവും സീമയും ഇന്നലെ രാവിലെമുതല്‍ ഒന്നിച്ചുണ്ടായിരുന്നു എന്നാണു സൂചന. മൃതദേഹം ഇന്നു രാവിലെവരെ കാറില്‍ത്തന്നെ കിടന്നു. ഫിംഗര്‍ പ്രിന്റ്‌ വിദഗ്ധരും പൊലീസുമെത്തി പരിശോധിച്ചശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ആലപ്പുഴ നഗരസഭ മുന്‍ കൗണ്‍സിലര്‍ ശ്യാമളയുടെയും റോഡ്‌ കോണ്‍ട്രാക്ടര്‍ സുകുമാരന്റെയും മകളാണു മരിച്ച സീമ. മുല്ലയ്ക്കലില്‍ ടെക്സ്റ്റെയില്‍ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. മാരാരിക്കുളത്തു റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ നടത്തുന്ന രാജുവുമായി സീമ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നു പൊലീസ്‌ പറയുന്നു. എന്നാല്‍ രാജുവിനു മറ്റൊരു വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നാണു വിവരം. ഇന്നലെ രാവിലെ വീട്ടില്‍ നിന്നിറങ്ങിയ സീമയെയും രാജുവിനെയും ഒരുമിച്ചു പലരും കണ്ടിരുന്നു. മരിക്കും മുമ്പ്‌ ഇവര്‍ സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള ഒരു ഹോട്ടലില്‍നിന്നു ഭക്ഷണംകഴിച്ചിരുന്നു.

പിന്നീട്‌ രാജു സ്വന്തം വീട്ടിലേക്കു വിളിച്ചു സീമ മരിച്ചെന്നറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ രാജുവിന്റെ അമ്മ ഒരഭിഭാഷകനുമായി ബന്ധപ്പെട്ട്‌ പൊലീസില്‍ വിവരം നല്‍കി. തുടര്‍ന്നു ഡിവൈ എസ്പി ദിലീപിന്റെ നിര്‍ദേശപ്രകാരമാണു പൊലീസ്‌ അന്വേഷണം തുടങ്ങിയത്‌. കാറില്‍നിന്ന്‌ ഒരു കത്തുകിട്ടി.

എന്നാല്‍ ഇത്‌ ആരെഴുതിയതെന്നു വ്യക്തമല്ല. കത്തില്‍ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും മറ്റുമാണ്‌ എഴുതിയിരിക്കുന്നത്‌. രാജു ഒളിവിലാണ്‌. മുമ്പു സ്പിരിറ്റുകേസില്‍ പ്രതിയായിരുന്നുവെ ന്നു പൊലീസ്‌ പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code