Sunday, August 01, 2010   5:35 AM IST
Supplements
Home>> Regional>> Kochi
Kochi
ഇല്ല, ഇങ്ങനെയൊരു നഴ്സിങ്‌ സ്കൂള്‍ മേറ്റെങ്ങും
Saturday, December 13, 2008
|
|
|
എ.സി. ജിപ്സണ്‍

ജില്ലയിലെ ഏക സര്‍ക്കാര്‍ നഴ്സിങ്‌ സ്കൂള്‍ അടച്ചുപൂട്ടിയിട്ട്‌ ഒരാഴ്ചയാകുന്നു. പൂട്ടാന്‍ കാരണം ഡെങ്കിപ്പനി. പനി പകരുമെന്ന ആശങ്കയെത്തുടര്‍ന്നു പൂട്ടിയ സ്കൂള്‍ ജനുവരി ഒന്നിനേ തുറക്കൂ. പനി പടരും മുമ്പേ ഇവിടം സ ന്ദര്‍ശിച്ച ആരോഗ്യമന്ത്രിപോലും സമ്മതിച്ചു;ഇങ്ങനെയൊരു നഴ്സിങ്‌ സ്കൂള്‍ കേരളത്തിലില്ല. കോളജ്‌ സ്ഥാപിച്ചതിനുശേഷം നിര്‍മാണ പ്രവര്‍ത്തനമൊന്നും ഇവിടെ നടന്നിട്ടില്ല. നവീകരണ നടപടികള്‍ അടിയന്തരമായി സ ര്‍ക്കാര്‍ തലത്തില്‍നിന്നുണ്ടാ കും. മന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ്‌ ഒരുമാസമായി. അടിയന്തരമായി ഉണ്ടായ സര്‍ക്കാര്‍ നട പടി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു, സ്ഥാപനം പൂട്ടാനുള്ള ഉത്തരവ്‌. മന്ത്രി പറഞ്ഞ നവീകരണത്തിന്റെ ഫയലുകള്‍ തയാറായിവരുന്നതേയുള്ളൂ എന്ന്‌ ആരോഗ്യവകുപ്പിന്റെ ന്യായീകരണം.

രോ ഗം വന്നിട്ടേ ചികിത്സിക്കൂ എന്ന തത്വത്തില്‍നിന്നു നമ്മുടെ സര്‍ ക്കാര്‍ വകുപ്പുകള്‍ മാറി ചിന്തിക്കാന്‍ തയാറാകാത്തതെന്തേ?സംസ്ഥാന സര്‍ക്കാറിനു കീഴില്‍ 10 നഴ്സിങ്‌ സ്കൂളുകളാണു കേരളത്തില്‍. ഇതിലേറ്റവും ശോച്യാവസ്ഥയാണ്‌ എറണാകുളം സ്കൂളിന്റേത്‌. 1924ല്‍ സ്ഥാപിച്ച കെട്ടിടത്തിലാണ്‌ ഇപ്പോഴും ഓഫിസ്‌ പ്രവര്‍ത്തനം. പ്രിന്‍സിപ്പലിന്റെ മുറിയില്‍പ്പോ ലും സൗകര്യങ്ങള്‍ പരിമിതം. ജനറല്‍ ഹോസ്പിറ്റലിനു സമീപം സ്ഥി തിചെയ്യുന്ന നഴ്സിങ്‌ സ്കൂള്‍ കെട്ടിടത്തിനും ഹോസ്റ്റലിനും അമ്പതു വര്‍ഷത്തെ പഴ ക്കം. ഈ പഴക്കം തന്നെയുണ്ട്‌ ഇവിടു ത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും. ടോയ്‌ലറ്റ്‌ പോലും അമ്പതുകൊല്ലത്തിനിടെ പുതുക്കിയിട്ടില്ലെന്നു സ്കൂള്‍ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി സമ്മതിച്ചു. മുകള്‍നിലയിലെ ടോയ്‌ലറ്റിന്റെ കുഴല്‍ പൊട്ടിക്കിടക്കുന്നു. താഴെയുള്ള ടോയ്‌ലറ്റ്‌ കുഴലുകള്‍ തുറക്കുന്നതു സ്കൂള്‍ വളപ്പില്‍ത്ത ന്നെ.

ഹോസ്റ്റല്‍ കെട്ടിടത്തിനു സമീപം മാലിന്യക്കൂമ്പാരമായിരുന്നു. ഡെങ്കിപ്പനി പകരുന്നുവെന്ന വാര്‍ത്തയുണ്ടായതിനുശേഷമാണ്‌ ഇവ നീക്കാന്‍ ആരോഗ്യവകുപ്പ്‌ അധികൃതര്‍ തയാറായത്‌. കോര്‍പ്പറേഷന്റെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളൊന്നും നഴ്സിങ്‌ സ്കൂള്‍ വളപ്പില്‍ ബാധകമല്ലായിരുന്നു. കൊതുകു പെരുകാന്‍ സാധ്യതയേറിയപ്പോള്‍ സ്കൂള്‍ പൂട്ടാതെ നിവൃത്തിയില്ലെന്ന സ്ഥിതിയായി.കെട്ടിടം ഇടിഞ്ഞു പൊളി ഞ്ഞ തിനെത്തുടര്‍ന്ന്‌ അടുക്കള പൂട്ടി യിട്ടു മൂന്നു വര്‍ഷമായി. സമീപ ത്തു തുടങ്ങിയ താത്ക്കാലികഅടുക്കളയും പരാധീനതകള്‍ക്കു നടുവില്‍.

അടുക്കളയുടേയും അനുബന്ധ കെട്ടിടത്തിന്റെയും നവീകരണത്തിനു പിഡബ്ല്യുഡി പത്തുലക്ഷം രൂപയുടെ എസ്റ്റിമേറ്റ്‌ തയാറാക്കിയെങ്കിലും സര്‍ക്കാറില്‍നിന്ന്‌ ഏഴര ലക്ഷമേ അനുവദിച്ചുള്ളൂ. പണമില്ലാത്തതിനാല്‍ നിര്‍മാ ണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നറിയിച്ചു പൊതുമരാമത്തുവകുപ്പ്‌ കൈയൊഴിഞ്ഞു.നാലു ബാച്ചുകളിലായി 98 പെണ്‍കുട്ടികളടക്കം 128 വിദ്യാര്‍ഥികള്‍. ഹോസ്റ്റല്‍ സൗകര്യം പെണ്‍കുട്ടികള്‍ക്കുമാത്രം. പനിബാധിച്ച വിദ്യാര്‍ഥിനികളില്‍ 11 പേര്‍ക്കു ഹോസ്റ്റല്‍ അടയ്ക്കുന്ന സമയത്തു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി പരിസരത്ത്‌ ഫോഗിങ്‌ നടത്തുന്നതിന്റെ ഭാഗമായി സ്കൂള്‍ വളപ്പിലും അല്‍പം പുകയടിക്കും. നാളുകളായി ഇവിടെ നടന്നുവരുന്ന ശുചീകരണപ്രവര്‍ത്തനം ഇത്രമാത്രം. ആരോഗ്യവകുപ്പ്‌ ഡയറക്റ്ററേറ്റിലേക്കു വര്‍ഷങ്ങള്‍ക്കുമുമ്പേ കോളജിന്റെ ദയനീയാവസ്ഥയെപ്പറ്റി പരാതിപോയെങ്കിലും മാറിമാറിവന്ന ഒരു സര്‍ ക്കാരും പരിഗണന നല്‍കിയില്ല.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code