സ്മാര്‍ട്ട് റിക്കവറി
Published : Saturday,
December 13,
2008
കൊച്ചി
തിരിച്ചടി വാര്‍ത്തകള്‍ സൃഷ്ടിച്ച ആശങ്കകള്‍ അതിജീവിച്ച് ഓഹരി സൂചികകള്‍ നേട്ടത്തില്‍ വാരംതീര്‍ത്തു. തിങ്കളാഴ്ച 9,276.89-ല്‍ ഓപ്പണ്‍ ചെയ്ത സെന്‍സെക്സ് 9,690.07-ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. നാഞ്ഞൂറിലേറെ പോയിന്റ് നേട്ടം. മിഡ്ക്യാപ്പ്, സ്മോള്‍ ക്യാപ്പ് സൂചികകളും നേട്ടത്തില്‍ തന്നെ. 2,714.70-ല്‍ വാരം തുടങ്ങിയ നിഫ്റ്റി 2,921- ലാണു നില്‍ക്കുന്നത്. മൂവായിരത്തിനു മുകളില്‍ നിലയുറപ്പിക്കാനുള്ള ശ്രമം ഇന്നലത്തെ തിരിച്ചടികളില്‍ നിഷ്ഫലമായി. സെന്‍സെക്സ് ഈ വാരം 9,095.7 വരെയാണു പരമാവധി ഇടിഞ്ഞ ത്. 9,746 വരെ കയറി.
കഴിഞ്ഞയാഴ്ച അവസാന മാ ണ് ആര്‍ബിഐ റിപ്പോ, റിവേഴ് സ് റിപ്പോ നിരക്കുകള്‍ കുറച്ചത്. ഞായറാഴ്ച കേന്ദ്രസര്‍ക്കാരിന്റെ വ്യവസായ രക്ഷാപദ്ധതി യും വന്നു. നികുതികള്‍ ഇളവുചെയ്തു. വാഹനങ്ങള്‍ക്കടക്കം വില കുറയാന്‍ തുടങ്ങി. ഭവന മേഖലയ്ക്കായി പ്രത്യേക പാക്കേജ്, രണ്ടാം രക്ഷാപദ്ധതി എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകളും വളര്‍ന്നു. ഇതെല്ലാം ഈയാഴ്ച ഓഹരി വിപണിയെ സ്വാധീനിച്ചു. നാണയപ്പെരുപ്പം എട്ടു ശതമാനമായി കുറഞ്ഞതിന്റെ ആശ്വാസവും കാണാം.
പക്ഷേ, ആഗോള വ്യാപകമായി ഓഹരിവിപണികള്‍ കാത്തിരിക്കുന്നതായിരുന്നു അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ക്കുള്ള രക്ഷാപദ്ധതി. 1400 കോടി ഡോളറിന്റെ പദ്ധതിക്ക് യുഎസ് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയതു വിപണികളില്‍ ആശ്വാസം ജനിപ്പിക്കുകയും ചെയ്തു. അത് സെനറ്റ് തള്ളിയെന്ന വാര്‍ത്ത സ്വാഭാവികമായും തിരിച്ചടിയുണ്ടാക്കി.
ഇന്നലെ രാവിലെ ഏഷ്യന്‍ വിപണികളെല്ലാം തകര്‍ച്ചയിലായിരുന്നു. ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിന്റെ കഥമറന്ന് ആഗോള ട്രെന്‍ഡിനൊപ്പം നീ ങ്ങി. ഒക്റ്റോബറിലെ വ്യാവസായികോല്‍പ്പാദന വളര്‍ച്ച നെഗേറ്റെവെന്ന വാര്‍ത്തയും ഉച്ചയോടെയെത്തിയപ്പോള്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് ഊര്‍ജം നഷ്ടപ്പെട്ടു. ഫണ്ടുകളുടെ കനത്ത വില്‍പ്പനയായിരു ന്നു രാവിലെ വിപണിയില്‍. ഇതു രൂപയുടെ മൂല്യവും ഇടിച്ചു.
പക്ഷേ, ഉച്ചകഴിഞ്ഞ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സൂചികകള്‍ക്കായി. റിലയന്‍സിലെ ഫ്രഷ് ബയിങ്ങാണു വീണ്ടും ഗ്രീന്‍ സോണിലേക്കു നയിച്ചത്. തെരഞ്ഞെടുത്ത മറ്റു സ്റ്റോക്കുകളിലേക്കും റിക്കവറി വ്യാപിച്ചു. രാവിലെ ഏഴു ശതമാനത്തോളം ഇടിഞ്ഞ ബിഎസ്‌ഇ റിയല്‍റ്റി ഇന്‍ഡെക്സ് അവസാനം നാലു ശതമാനം നേട്ടത്തിലായി. നാലു ശതമാനത്തിലേറെ ഇടിഞ്ഞ ഓട്ടോ ഇന്‍ഡെക്സ് 0.1 ശതമാനം മാത്രം ഇടിവ് എന്ന നിലയിലേക്കു കയറി.
കേന്ദ്ര മൂല്യവര്‍ധിത നികുതി നാലു ശതമാനം കുറച്ചതോടെ വാഹന വില കുറഞ്ഞു. ഇതിനൊപ്പം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഓട്ടോ ഇന്‍ഡെക്സ് തിരിച്ചുവരവു നടത്തിയിരുന്നു. അതിനു പിന്നാലെയാണ് യുഎസ് വാഹന രക്ഷാപദ്ധതിയുടെ അന്ത്യം ക്ഷീണമുണ്ടാക്കിയത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്(2.93%), ഓയില്‍ ആന്‍ഡ് ഗ്യാസ്(2.34%), ബാങ്കെക്സ്(1.20%) തുടങ്ങിയവ അവസാന ദിവസം നേട്ടത്തിലായി. ഐടി, ടെക് സൂചികകള്‍ക്കാണു ക്ലോസിങ് ദിവസം നഷ്ടം കൂടുതല്‍.
ഭവന മേഖലക്കുള്ള പുതിയ പാക്കേജും രണ്ടാം രക്ഷാപദ്ധതിയും അടുത്തയാഴ്ച വിപണിയില്‍ പ്രതീക്ഷ വളര്‍ത്താം. വ്യാവസായികോല്‍പ്പാദനം നെഗേറ്റെവായ സാഹചര്യത്തില്‍ ആര്‍ബിഐയുടെ പുതിയ നീക്കങ്ങളും ഇടപാടുകാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. യുഎസ് വാഹന നിര്‍മാണക്കമ്പനികളുടെ അവസ്ഥ ആഗോള വിപണികളില്‍ അടുത്തയാഴ്ചയും ആശങ്ക സൃഷ്ടി ക്കും.
Close...
Maximum Character Allowed -
4000