ടൂറിസം പ്രതിസന്ധി: ഇന്നുയോഗം
Published : Monday,
December 15,
2008
ന്യൂഡല്‍ഹി
ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതു ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം യോഗം വിളിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അംബികാ സോണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ടൂറിസം മേഖലയിലെ പ്രമുഖ കമ്പനി മേധാവികള്‍ പങ്കെടുക്കും.
ആഗോള സാമ്പത്തിക മാന്ദ്യവും മുംബൈ ആക്രമണവും ഇന്ത്യയുടെ ടൂറിസം മേഖലയെ ബാധിച്ചതു കണക്കിലെടുത്താണു പ്രത്യേക പാക്കേജിനെക്കുറിച്ചു സര്‍ക്കാര്‍ ചിന്തിക്കുന്നത്. സേവന, ആഡംബര നികുതിയിളവുകളും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. 2010 നുള്ളില്‍ രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരികള്‍ക്കു മൂന്നാം തവണ താമസമടക്കമുള്ള സൗജന്യങ്ങള്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കും. ടൂര്‍ ഓപ്പറേറ്റര്‍മാരും സ്വകാര്യ, പൊതുമേഖലാ കമ്പനികളും ഹോട്ടലുകളും യോഗത്തില്‍ പങ്കെടുക്കും.
Close...
Maximum Character Allowed -
4000