Thursday, September 09, 2010   10:35 PM IST
Supplements
Home>> Vaartha Life>> Real Estate
Real Estate
വളരുന്ന വീട്‌
Monday, December 15, 2008
|
|
|
ദീപ്തി ശൈലജ

നഗരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞു നാട്ടുംപുറത്ത്‌ ഒരു വീട്‌. അതിനൊരു ഗ്രാമീണഛായ ഉണ്ടാകുന്നതു നല്ലതല്ലേ? പഴയ തറവാടു പോലെ ഒരു വീടു വേണമെന്നാണ്‌ എയര്‍പോര്‍ട്ട്‌ ഉദ്യോഗസ്ഥന്‍ എന്‍.കെ ശിവനും ഭാര്യ ബിന്ദുവും ആഗ്രഹിച്ചത്‌. ആഗ്രഹം സാക്ഷാത്കരിച്ചത്‌ ആര്‍ക്കൈറ്റ്ക്റ്റ്‌ വിനോദ്‌ തൊടുപുഴ. പെരുമ്പാവൂരിനടുത്തു മേതലയിലാണു പഞ്ചവടി എന്ന ഈ വീട്‌.പഴയ വീടിന്റെ തടിയും വാതിലുകളും ജനാലകളും മറ്റും ഉപയോഗിച്ചു നിര്‍മിച്ച വീടിന്‌ ഒരു ട്രെഡീഷനല്‍ ലുക്ക്‌. തികച്ചും ഇക്കോ-ഫ്രണ്ട്ലി.

ആവശ്യമനുസരിച്ച്‌ എപ്പോള്‍ വേണമെങ്കിലും എക്സ്പാന്‍ഡ്‌ ചെയ്യാവുന്ന രീതിയില്‍ നിര്‍മിച്ചതിനാല്‍ ഈ വീടിനെ വളരുന്ന വീട്‌ എന്നാണ്‌ ആര്‍ക്കൈറ്റ്ക്റ്റ്‌ വിശേഷിപ്പിക്കുക. കോണ്‍ക്രീറ്റ്‌ ചെയ്യാതെ, തടി ബ്രാക്കറ്റ്‌ കൊടുത്ത്‌, ഓടു പാകിയ മേല്‍ക്കൂര. സ്ലോപ്‌ സണ്‍ഷേഡുകള്‍. ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കത്തക്ക നിറത്തില്‍ എക്സ്പോസ്ഡ്‌ ഇഷ്ടികകള്‍ കൊണ്ടാണു നിര്‍മാണം. ഇവ ഏറെക്കാലം ഈടു നില്‍ക്കും എന്ന ഗുണവുമുണ്ട്‌.മുറ്റം കടന്നു ചെന്നാല്‍ ചാരുപടിയുടെ അഴകുമായി സിറ്റൗട്ട്‌. ലിവിങ്‌ റൂമില്‍ അമിതമായി ഫര്‍ണിച്ചര്‍ നിറച്ചിട്ടില്ല. കോര്‍ട്ട്‌യാര്‍ഡ്‌ പോലെ ഒരുക്കിയ പൂജാമുറി. നടുമുറ്റം പോലെ തോന്നാന്‍ മുകളില്‍ നിന്നു പ്രകാശം. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്കു കടക്കാം.
ഡൈനിങ്ങിന്റെ ഇരുവശങ്ങളിലുമായി മാസ്റ്റര്‍ ബെഡ്‌റൂമും മറ്റൊരു അറ്റാച്ച്ഡ്‌ കിടപ്പുമുറിയും. ഊണുമുറിയുടെ പിന്നില്‍ ചെറിയൊരു വരാന്ത. പിന്നിലെ വയലിന്റെ കാഴ്ചയാസ്വദിച്ച്‌ ഒരു ഓപ്പണ്‍ എയര്‍ ഡൈനിങ്‌ റൂമിനോടു ചേര്‍ന്ന്‌ നാച്ചുറല്‍ ലൈറ്റിന്റെ പ്രസന്നതയില്‍ കോംപാക്റ്റായ കിച്ചന്‍, വര്‍ക്ക്‌ ഏരിയ എന്നിവ.സ്റ്റെയര്‍കെയ്സിന്റെ ലാന്‍ഡിങ്ങില്‍ വാഷ്‌ ഏരിയ. ബ്ലാക്ക്‌ ഗ്രാനൈറ്റ്‌ കൊണ്ടുള്ള പടികള്‍. ചുവന്ന ടെറാകോട്ട ഫ്ലോറിങ്ങിനൊപ്പം കറുപ്പു ചേരുമ്പോള്‍ കാഴ്ച മനോഹരം. സ്റ്റെയര്‍കെയ്സ്‌ കയറുമ്പോഴും വീടിന്റെ മുന്‍ഭാഗത്തേക്കു കാഴ്ച ലഭിക്കും.
ചുവരിലെ ജാളി വര്‍ക്കുകളാണു കാരണം. മുകള്‍ നിലയിലെത്തിയാല്‍ ഓപ്പണ്‍ ഫോയര്‍. ഇതു ബെഡ്‌റൂമോ സ്റ്റഡി ഏരിയയോ ആക്കി മാറ്റുകയും ചെയ്യാം. ഫോയറില്‍ നിന്നും കുട്ടികളുടെ ബെഡ്‌റൂമിലേക്കു കടക്കാം. പ്രകൃതിയോടിണങ്ങി ചേര്‍ന്നിരിക്കാന്‍ ട്രെല്ലീ വര്‍ക്ക്‌. വിശാലമായ ഓപ്പണ്‍ റ്റെറസ്‌. ഒരു വര്‍ഷം മുമ്പു പണി കഴിപ്പിച്ച 1920 സ്ക്വയര്‍ ഫീറ്റ്‌ വീടിനു ചെലവായതു 14 ലക്ഷം രൂപ. അഞ്ചംഗ കുടുംബത്തിനാവശ്യമായ സൗകര്യങ്ങളോടെ, അല്‍പ്പം സ്ഥലംപോലും പാഴാക്കാതെയാണു കാറ്റും വെളിച്ചവും എപ്പോഴും കയറിയിറങ്ങുന്ന സുതാര്യമായ ഡിസൈന്‍. വീടിനുള്ളില്‍ ചൂട്‌ തീരെക്കുറവ്‌. പഴയ തടി ഉപയോഗിച്ചതിനാല്‍ നിര്‍മാണച്ചെലവും കുറഞ്ഞു. മെയ്ന്റനന്‍സ്‌, പെയ്ന്റിങ്‌ തുടങ്ങിയവയുടെ ആവശ്യവുമില്ല. ശരിക്കും കോസ്റ്റ്‌- ഇഫക്റ്റീവ്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code