ദീപ്തി ശൈലജ
പിരമിഡോ? അതങ്ങ് ഈജിപ്തിലല്ലേ? നമ്മുടെ വീട്ടിനുള്ളില്‍ അതിനെന്തുകാര്യം? ചോദിക്കാന്‍ വരട്ടെ, പിരമിഡിന് വീടിനുള്ളില്‍ ഒരു പാടുണ്ട് പ്രസക്തി. പറയുന്നതു പിരമിഡ് വാസ്തു അഥവാ പൈറ വാസ്തുവിന്റെ വക്താക്കള്‍. വാസ്തു ദോഷം പരിഹരിക്കുവാന്‍ കെട്ടിടം പൊളിച്ചുമാറ്റുകയോ , മുറികളുടെ സ്ഥാനം മാറ്റുകയോ വേണ്ട എന്നതാണു പിരമിഡ് വാസ്തുവിന്റെ സവിശേഷത. ഗുജറാത്ത് സ്വദേശി ഡോ. ജിത്തന്‍ ഭട്ടാണു പൈറ വാസ്തുവിന്റെ പ്രചാരകന്‍.
പ്രശ്നങ്ങള്‍ പലതും പരിഹരിക്കാന്‍ സിദ്ധിയുള്ള പിരമിഡ് വാസ്തുവിനെ കേരളീയര്‍ പരിചയിച്ചു വരുന്നതേയുള്ളൂ. പ്രപഞ്ചത്തിന്റെ ഊര്‍ജ സ്രോതസ് ആധാരമാക്കിയാണു പിരമിഡ് വാസ്തുവിന്റെ പ്രവര്‍ത്തനം. മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ കാരണമാകുന്ന പഞ്ചഭൂതങ്ങളുടെ ഊര്‍ജവും മനുഷ്യശരീരവും തമ്മിലുള്ള സന്തുലനം- പിരമിഡ് വാസ്തുവിന്റെ അടിസ്ഥാന തത്വം ഇതാണ്. ഭൂമി, കെട്ടിടം എന്നിവയുടെ ഊര്‍ജം ഉള്ളില്‍ വസിക്കുന്നവരെയോ, ജോലി ചെയ്യുന്നവരെയോ ബാധിക്കും. ഈ മൂന്നു ഘടകങ്ങളും ചേര്‍ന്നു വരുമ്പോഴുള്ള എനര്‍ജിയുടെ അസന്തുലിതാവസ്ഥ നെഗേറ്റെവ് എനര്‍ജി ഉണ്ടാക്കുന്നു.
ഈ നെഗേറ്റെവ് എനര്‍ജിയെ പുറന്തള്ളാന്‍ വീടിനുള്ളില്‍ സ്ഥാപിക്കാവുന്ന പിരമിഡുകള്‍ക്കു സാധിക്കുമത്രേ. ഡൗസിങ് റോഡ്, ലെച്ചര്‍ ആന്റിന എന്നിവ ഉപയോഗിച്ചു നെഗേറ്റെവ് എനര്‍ജി കണ്ടെത്തുന്നു. ഡൗസിങ് രീതിയില്‍ ദണ്ഡുകള്‍ സമാന്തരമായി പിടിക്കുമ്പോള്‍, നെഗേറ്റെവ് എനര്‍ജിയാണെങ്കില്‍ ഇവ തമ്മില്‍ അടുക്കുകയും, പോസിറ്റീവാണെങ്കില്‍ അകലുകയും ചെയ്യും. ലെച്ചര്‍ ആന്റിനയില്‍ ഉള്ള സ്കെയില്‍ പോസിറ്റീവ് എനര്‍ജിയാണെങ്കില്‍ വേഗത്തില്‍ കറങ്ങും. എനര്‍ജി നെഗേറ്റെവ് ആകുമ്പോള്‍ ചലിക്കില്ല. ഭൂമിയുടെയോ, വീടിന്റെയോ മാത്രമല്ല, ശരീരത്തിന്റെ ഉര്‍ജംവരെ ഈ ഉപകരണം അളക്കും. വിപരീതോര്‍ജത്തിന്റെ തോത് കണ്ടെത്തിയാല്‍, അതനുസരിച്ചു വിവിധ വലിപ്പത്തിലുള്ള പിരമിഡുകള്‍ വീടിനുള്ളില്‍ സ്ഥാപിക്കാം.
ഭിത്തി, മേല്‍ക്കൂര എന്നിവിടങ്ങളിലാണു പിരമിഡുകള്‍ വയ്ക്കുക. പിരമിഡ് മാക്സ്, പൈറ ആംഗിള്‍സ്, പൈറ സ്ട്രിപ്പ് എന്നിങ്ങനെ പിരമിഡുകള്‍ക്കു പേര്. വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കു കൈയിലോ, ബാഗിലോ സൂക്ഷിക്കാവുന്ന പിരമിഡ് രൂപങ്ങളുമുണ്ട്. പിരമിഡ് വാസ്തു കണ്‍സള്‍ട്ടന്റിന്റെ നിര്‍ദേശപ്രകാരമേ പിരമിഡുകള്‍ സ്ഥാപിക്കാവൂ. അപാരമായ ഊര്‍ജം സമ്മാനിക്കാന്‍ പിരമിഡ് രൂപങ്ങള്‍ക്കു കഴിയുമെന്നു വളരെ മുന്‍പുതന്നെ ഈജിപ്റ്റുകാര്‍ തിരിച്ചറിഞ്ഞിരുന്നു എന്നു വേണം കരുതാന്‍. അനന്തമായ ഊര്‍ജത്തിന്റെ അഭൗമ തലങ്ങളിലേക്കു നമ്മെ കൊണ്ടെത്തിക്കുന്ന സുവര്‍ണപ്രഭയുള്ള കൈലാസത്തിന്റെ ആകൃതി തന്നെ പിരമിഡുകള്‍ക്കും; ഒന്നോര്‍ത്തു നോക്കൂ.
വിവരങ്ങള്‍ക്കു കടപ്പാട്:
രഘുനാഥ്. കെ. രാജ്
ഇടപ്പള്ളിഫോണ്‍- 9249400135