Wednesday, March 10, 2010   10:47 PM IST
Supplements
Home>> News>> National News
National News
ഡല്‍ഹി സ്ഫോടനം:കുറ്റപത്രം നല്‍കി
Thursday, December 18, 2008
|
|
|
ന്യൂഡല്‍ഹി

ഡല്‍ഹി സ്ഫോടനക്കേസില്‍ മുഖ്യപ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവനുമായ അതിഫ്‌ അമിന്‍ (ബഷീര്‍), മുഹമ്മദ്‌ മന്‍സൂര്‍ അസ്ഗര്‍ പീര്‍ബോയ്‌ എന്നിവരുള്‍പ്പെടെ 11 പേര്‍ക്കു കുറ്റപത്രം. സിമി- ലഷ്കര്‍ സഹായത്തോടെ ഇന്ത്യന്‍ മുജാഹിദ്ദീനാണു സ്ഫോടനം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

24 പേര്‍ക്കു കൃത്യത്തില്‍ പങ്കുണ്ട്‌. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ചവരാണ്‌ ആസൂത്രകന്മാര്‍. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 2004, സ്ഫോടകവസ്തു നിരോധന നിയമം തുടങ്ങിയ നിരവധി വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്‌.

സെപ്റ്റംബര്‍ 13നായിരുന്നു ഡല്‍ഹിയെ ഞെട്ടിച്ച സ്ഫോടന പരമ്പര. മുക്കാല്‍ മണിക്കൂറിനിടെ അഞ്ചിടത്തു സ്ഫോടനമുണ്ടായി. 18 പേര്‍ മരിച്ചു. 70 പേര്‍ക്കു പരിക്കേറ്റു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code