Thursday, March 11, 2010   6:43 PM IST
Supplements
Home>> News>> Business
Business
സെന്‍സെക്സ്‌ നേട്ടത്തില്‍
Thursday, December 18, 2008
|
|
|
മുംബൈ

സെന്‍സെക്സ്‌ പതിനായിരം പോയിന്റിനു മുകളില്‍ ക്ലോസ്‌ ചെയ്തു. 361.14 പോയിന്റ്‌ ഉയര്‍ന്നു 10,076.43 ലാണു സെന്‍സെക്സ്‌ ക്ലോസ്‌ ചെയ്തത്‌. നാണ്യപ്പെരുപ്പം ഏഴു ശതമാനത്തില്‍ താഴെയെത്തിയതും ബാങ്കിങ്‌ തുടങ്ങിയ ഓഹരികളില്‍ വാങ്ങല്‍ താത്പര്യം ഉണ്ടായതും ഓഹരി വിപണിക്കു അനുകൂലമായി. രാവിലെ 2955 പോയിന്റില്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി 106.40 പോയിന്റ്‌ ഉയര്‍ന്നു 3060.75 ല്‍ ക്ലോസ്‌ ചെയ്തു.

രാവിലെ 9710 ലാണു സെന്‍സെക്സ്‌ വ്യാപാരം ആരംഭിച്ചത്‌. എന്നാല്‍ സൂചിക 9633 പോയിന്റു വരെ ഇടിയുകയായിരുന്നു. നാണ്യപ്പെരുപ്പ നിരക്ക്‌ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ഉണര്‍വ്‌ ഉണ്ടായി. തുടര്‍ന്നു സൂചിക 10,110 വരെ ഉയര്‍ന്നിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code