Friday, May 18, 2012   8:13 PM IST
Vaartha BlogRSS
Loading
ഇന്ത്യന്‍ തീരുമാനം നിരാശാജനകം
Published : Thursday, December 18, 2008
|
  
Text Size
ഇസ്ലാമാബാദ്‌

പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിക്കാനുള്ള ഇന്ത്യന്‍ തീരുമാനം നിരാശാജനകമാണെന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌. ഇന്ത്യന്‍ തീരുമാനം സ്പോര്‍ട്സിനു ഗുണം ചെയ്യില്ലെന്നു പി.സി.ബി ചെയര്‍മാന്‍ ഇജാസ്‌ ഭട്ട്‌ പറഞ്ഞു. ഇന്ത്യക്കു പകരം ശ്രീലങ്ക കളിക്കാനെത്തുമെന്ന പ്രതീക്ഷയിലാണു പാക്കിസ്ഥാന്‍. ഇന്ത്യ പര്യടനത്തില്‍ നിന്നു പിന്‍മാറിയതു വഴി പി.സി.ബിക്കു 25 മുതല്‍ 30 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നു പി.സി.ബി അധികൃതര്‍ അറിയിച്ചു. ശ്രീലങ്കയുമായി മൂന്നു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളും ഒരു ട്വന്റി ട്വന്റി മത്സരവും നടത്താനാണു തീരുമാനിച്ചിരിക്കുന്നത്‌. കറാച്ചി, ലാഹോര്‍, മുള്‍ട്ടാന്‍ എന്നിവിടങ്ങളില്‍ മത്സരം നടത്താനാണു തീരുമാനിച്ചിരിക്കുന്നത്‌.

Rate This News :
Latest News