Tuesday, February 09, 2010   5:37 PM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
ചെറായി ടൂറിസം ഫെസ്റ്റിനു തിങ്കളാഴ്ച തുടക്കം
Saturday, December 20, 2008
|
|
|
ചെറായി

ചെറായി ബീച്ച്‌ മേള-2008� തിങ്കളാഴ്ച തുടങ്ങും. ബീച്ച്‌ പാലത്തി നു കല്ലിടുന്നു എന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. പത്തു ദിവസ കലാപരിപാടികളുമുണ്ട്‌. ജില്ലയിലെ പ്രധാന ടൂറിസം ഫെ സ്റ്റാണിത്‌. � പ്രത്യേക വേദിയിലാണു പരിപാടികള്‍. പള്ളിപ്പുറം ഗ്രാമപ ഞ്ചായത്തും ജനകീയ കൂട്ടായ്മ യും ചേര്‍ന്നാണു മേളയുടെ നേതൃത്വം.എല്ലാ വര്‍ഷവും ഡിസംബറി ലെ അവസാന പത്തു ദിവസ മാണു മേള. 22നു ചെറായി കടപ്പുറത്തുനിന്നു ബീച്ചിലേക്കു നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, തെയ്യം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ടൂറിസം വിളംബര ഘോഷയാത്ര. 23നു വൈകിട്ട്‌ 5.30നു ബീച്ച്‌ ടൂറിസം മേള ഔദ്യോഗിക ഉദ്ഘാടനവും ചെറായി ബീച്ച്‌ പാലം ശിലാസ്ഥാപനവും ടൂറി സം മ ന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. ടൂറിസം സെക്രട്ടറി ഡോ.വി. വേണു, കലക്റ്റര്‍ ഡോ. എം. ബീന, പ്രൊഫ. കെ.വി. തോമസ്‌ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

വയലാര്‍ കൃഷ്ണന്‍കുട്ടിയുടെ ഓട്ടന്‍ തുള്ളല്‍, കുട്ടനാട്‌ താമരയും സംഘവും അവതരിപ്പിക്കുന്ന വഞ്ചിപ്പാട്ട്‌, തായമ്പക, നാടകം, സംഗീതക്കച്ചേരി, കഥാപ്രസംഗം തുടങ്ങിയവയാണു പ്രധാന പരിപാടികള്‍. 29നു വൈകിട്ട്‌ 6നു സാംസ്കാരിക സമ്മേളനം. സിപ്പി പള്ളിപ്പുറം ഉദ്ഘാട നം ചെയ്യും. അഡ്വ. എം.എം. മോനായി, ബെന്നി ബഹനാന്‍, ജോ ണ്‍ ഫെര്‍ണാണ്ടസ്‌, കെ.ജി. ശിവാനന്ദന്‍, മയ്യാറ്റില്‍ സത്യന്‍, എം.കെ. ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 31നു വൈകിട്ടു ഗജമേള. 12 ഗജവീരന്മാര്‍ അണിനിരക്കും. ചെറായി ദേവപ്പനും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേള വു മുണ്ടാകും.സമാപന സമ്മേളനം ഫിഷറീസ്‌ മന്ത്രി എസ്‌. ശര്‍മ ഉദ്ഘാട നം ചെയ്യും. എംഎല്‍എ മാരായ കെ. ബാബു, വി.ഡി. സതീശന്‍, കെ.പി. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നു ഗാനമേള. രാത്രി 12നു വെടിക്കെട്ട്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code