മുംബൈ
ക്രിസ്മസ് വാരത്തില്‍ തുടര്‍ച്ചയായി മൂന്നാംദിവസവും ഓഹരി വിപണിയില്‍ ഇടിവ്. ആഗോള വിപണികളിലെ നെഗേറ്റെവ് ട്രെന്‍ഡിനൊപ്പം നീങ്ങുകയാണ് ഇന്ത്യന്‍ ഓഹരി സൂചികകളും. 61 പോയിന്റ് ഇടിഞ്ഞ് 9,689-ല്‍ ഓപ്പണ്‍ ചെയ്ത സെന്‍സെക്സ് 9,613-ലേക്ക് ഇറങ്ങി. 70 പോയിന്റ് നെഗേറ്റെവ് ഗ്യാപ്പില്‍2,969- ലാണു നിഫ്റ്റി. രണ്ടു സഹോദര കമ്പനികളെ ഏറ്റെടുക്കാനുള്ള നീക്കത്തില്‍നിന്നു പിന്‍മാറിയ സത്യം കംപ്യൂട്ടര്‍ സര്‍വീസസിന് ഇന്നു രാവിലെയും നഷ്ടമാണ്; 13 ശതമാനത്തിലേറെ. ചെയര്‍മാന്‍ ബി. രാമലിംഗ രാജു രാജിവച്ചെന്ന അഭ്യൂഹവും ലോകബാങ്ക് കരിംപട്ടികയില്‍പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും സത്യത്തെ ബാധിച്ചു. ടാറ്റാ മോട്ടോഴ്സ്, ഡിഎല്‍എഫ്, ഗ്രാ സിം എന്നിവയ്ക്കും നഷ്ടം.
സിറ്റി ടെക്നോളജീസ് സര്‍വീസസിനെ ഏറ്റെടുക്കുന്നു എന്ന വാര്‍ത്ത വിപ്രോയുടെ മൂല്യം കൂട്ടി; നാലു ശതമാനത്തിലേറെ. ഇന്‍ഫോസിസ്, എസിസി, ഹിന്ദു സ്ഥാന്‍ യൂനിലിവര്‍, ടിസിഎസ് തുടങ്ങിയവയ്ക്കും ആദ്യ വ്യാപാരത്തില്‍ നേട്ടം. സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകില്ല എന്ന ആശങ്ക അമേരിക്കന്‍ ഓഹരി വിപണിയെ വീണ്ടും തകര്‍ച്ചയിലാക്കി. ഡൗജോണ്‍സ് 100 പോയിന്റ് ഇടിഞ്ഞ് 8,419.5-ല്‍. എസ് ആന്‍ഡ് പി ഇന്‍ഡക്സ് 8.47 പോയിന്റ് ഇടിഞ്ഞു. യൂറോപ്പിലും ഏഷ്യയിലും സൂചികകള്‍ താഴോട്ടാണ്. ജാപ്പനീസ് സൂചിക നിക്കി 2.7% ഇടിഞ്ഞു. ഹാങ്ങ്സെങ്ങ്, സോള്‍, ഷാങ്ന്‍ഘായ് സൂചികകളും നെഗ റ്റീവ്. അമേരിക്കയിലെ റീട്ടെയില്‍ ബിസിനസ് കൂടുതല്‍ തകര്‍ച്ചയിലേക്കാണെന്ന വാര്‍ത്തകള്‍ അമേരിക്കന്‍ വിപണിയില്‍ പ്രതിഫലിച്ചു. ക്രിസ്മസ് വിപണിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്നതു നിക്ഷേപകരില്‍ നിരാശ സൃഷ്ടിച്ചിട്ടുണ്ട്. ജനറല്‍ മോട്ടോഴ്സ് സര്‍ക്കാര്‍ വായ്പ മതിയാവില്ലെന്ന് അറിയിച്ചത് വാഹ നമേഖലയ്ക്കു തിരിച്ചടിയായി.
Close...
Maximum Character Allowed -
4000