5 STAR തട്ടുകട മുതല്‍ BIRTH HOSPITAL വരെ
Published : Wednesday,
December 24,
2008
കൊച്ചി
ഫൈവ് സ്റ്റാര്‍ തട്ടുകട മുതല്‍ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ വരെ. ഹോട്ടല്‍, റിസോര്‍ട്ട്, സ്പാ, ആശുപത്രി, മെഴുകുപ്രതിമ മ്യൂസിയം ഇങ്ങനെ വിവിധ പദ്ധതികളിലാ യി അറുപതോളം പ്രൊജക്റ്റുകള്‍. ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന പ്രവാസി മലയാളി കൂട്ടായ്മയിലാണു വിദേശ മല യാളികളുടെ പങ്കാളിത്തത്തോടെയു ള്ള പുതിയ പ്രൊജക്റ്റുകള്‍ അവതരിപ്പിച്ചത്. ടൂറിസം വികസനത്തില്‍ ഊന്നിയാണു മിക്ക പ്രൊജക്റ്റുക ളും. കേരളത്തിന്റെ തനതു ഭക്ഷണവും തട്ടുകടയുടെ രുചിയുമായി ഫൈവ് സ്റ്റാര്‍ തട്ടുകട സ്ഥാപിക്കുന്നത് ആലുവയില്‍. മരടിലെ കുണ്ടന്നൂരില്‍ 370 കോടി രൂപ യുടെ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍; മൂന്നേക്കര്‍ സ്ഥലത്ത്, ദി വിജയ ഓസിസ് എന്ന പേരില്‍. ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. 24 നിലകളിലായി സ്ഥാപിക്കുന്ന ഹോട്ടലില്‍ 267 റൂമുകള്‍. ഇതു കേരളത്തി ലെ ഏറ്റവും വലിയ ഹോട്ടലായി മാറുമെന്ന് ഉടമ സി.കെ വിജയന്‍ പറഞ്ഞു.
133 കോടി രൂപ സ്വന്തമായി നിക്ഷേപിക്കും. വിദേശ നിക്ഷേപകരില്‍നിന്നും 88 കോടിയും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു ബാക്കി തുകയും സമാഹരിക്കും. പൊന്മുടിയിലെ കല്ലാറിനു സമീപം സ്നേഹതീരം ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട്, നെല്ലിയാമ്പതിയില്‍ നാച്ചുറ സ് പാ റിസോര്‍ട്ട്, വയനാട് കൂടര ഞ്ഞിയില്‍ ആയുര്‍വേദ ചികിത്സയ്ക്കു പ്രാധാന്യം നല്‍കുന്ന ഹെല്‍ത്ത് ടൂറിസം പ്രൊജക്റ്റ്, കുട്ടനാട്ട് ഗ്രീന്‍ പാലസ് ഹെല്‍ത്ത് റിസോര്‍ട്ട്, നെടുമ്പാശേരിയില്‍ ബര്‍ത്ത് ഹോസ്പിറ്റല്‍, ബേക്കല്‍ ആയൂര്‍വേദിക് റിസോര്‍ട്ട്, പാലക്കാട്ട് അഹാലിയ ഹെല്‍ത്ത് ആന്‍ഡ് ഹെറൈറ്റ്ജ് ക്യാംപസ്, അഡ്രാക്ക് പാം വ്യൂ ഹോട്ടല്‍ ആന്‍ഡ് സ്പാ തുടങ്ങിയവ ഹെല്‍ത്ത് ടൂറിസവുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകള്‍.
പാലക്കാട്ടു കോഴിപ്പാറയില്‍ 760 ഏക്കറിലാണു അഹാലിയ ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കുന്നത്. നിക്ഷേപത്തുക 174 കോടി രൂപ. നിരവധി പദ്ധതികളാണ് ഈ ഹെല്‍ത്ത് സെന്ററില്‍ നിര്‍മി ക്കുന്നത്. തേക്കടിയിലെ കുറ്റിക്കാനത്തു വേള്‍ഡ് മലയാളി സെന്ററും സ്ഥാപിക്കും. ഹോട്ടല്‍, റസ്റ്ററന്റ് എന്നിവയും മലയാളി സെന്ററിലുണ്ട്. പ്രൊജക്റ്റുകളില്‍ മിക്കതിനും ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. മലപ്പുറത്തു 100 കോടി രൂപയുടെ ഫിനിഷിങ് സ്കൂളും കണ്ണൂരില്‍ ഫാഷന്‍ സ്ട്രീറ്റും ആലപ്പുഴയില്‍ ഫ്ലോട്ടിങ് മാര്‍ക്കറ്റുമുള്‍പ്പെടെ ബിസിനിസ് ഐഡിയകളും മുന്നോട്ടുവന്നു. 43 രാജ്യങ്ങളില്‍ നിന്നായി 650 പ്രതിനിധികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. ടൂറിസം വകുപ്പും വ്യവസായ വകുപ്പും ചേര്‍ന്നു കെഎസ്‌ഐഡിസി, കെഎസ്സി, നോര്‍ക്ക, ടൂറിസം റിസോര്‍ട്ട്സ് കേരള ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെയാണു കൂട്ടായ്മ സംഘടിപ്പിച്ചത്.
Close...
Maximum Character Allowed -
4000