Friday, May 18, 2012   8:16 PM IST
Vaartha BlogRSS
Loading
തൃശൂരിന്റെ നാടകപ്പൂരം
Published : Wednesday, December 24, 2008
|
  
Text Size
തൃശൂരിന്‌ ഇനി നാടകപ്പൂരത്തിന്റെ നാളുകള്‍. കേരളത്തിന്റെ ആദ്യത്തെ അന്തര്‍ദേശീയ നാടകോത്സവത്തിന്‌ പൂരനഗരം ആതിഥ്യമരുളുന്നു. വേദികളില്‍ നാടകപ്രവര്‍ത്തകരുടേയും ആസ്വാദകരുടെയും സംഗമം. മൂന്നാമത്തെ ബെല്ലിനുശേഷമുള്ള കാത്തിരിപ്പിന്റെ ചിട്ടവട്ടങ്ങളൊക്കെ തെറ്റിക്കുന്ന രംഗാവതരണങ്ങള്‍. വിശ്വനാടകവേദിയിലെ ഏഷ്യന്‍ സാന്നിധ്യം മലയാളമണ്ണില്‍ ചുവടുറയ്ക്കുന്നു. കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിലാണു നാടകോത്സവം. നാടകാസ്വാദകര്‍ക്കൊപ്പം വിദ്യാര്‍ഥികളും നാടകോത്സവത്തില്‍ പങ്കുചേരുന്നു. നാടകത്തിനുശേഷമുള്ള ചര്‍ച്ചകള്‍, സെമിനാറിലെ തര്‍ക്കങ്ങള്‍, പൊരുത്തപ്പെടലുകള്‍ അരങ്ങിനപ്പുറത്തെ കാഴ്ചകളിലും ദൃശ്യഭംഗി.

ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ നാടകങ്ങളും വരും ദിവസങ്ങളില്‍ അരങ്ങിലെത്തും. പത്തുദിവസത്തെ മേളയില്‍ ലഘുനാടകങ്ങളും അരങ്ങേറുന്നുണ്ട്‌. രാജ്യങ്ങള്‍ മാറുമ്പോഴും അരങ്ങിലെ പുതിയ പരീക്ഷണങ്ങള്‍ കാണാന്‍ ധാരാളം പേര്‍. ഡിസംബര്‍ 31ന്‌ നേപ്പാളി നാടകം ഫയര്‍ ഇന്‍ ദ മൊണാസ്ട്രിയോടെ കേരളത്തിന്റെ അന്തര്‍ദേശീയ നാടകോത്സവത്തിനു തിരശീല വീഴും.
Rate This News :
Latest News