Sunday, February 05, 2012   4:46 AM IST
Supplements
Home>> News>> Kerala News
Kerala News
മാറാട്‌ കലാപം: വിധി നാളെ
Friday, December 26, 2008
|
|
|
കോഴിക്കോട്

‌രണ്ടാം മാറാട്‌ കലാപത്തിന്റെ വിധി നാളെ പ്രഖ്യാപിക്കും. വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്‌ ജില്ല കനത്ത പൊലീസ്‌ കാവലില്‍. വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 2000 പൊലീസുകാരെക്കൂടി അധികമായി വിന്യസിച്ചിട്ടുണ്ട്‌. ജില്ലയിലെ പതിനൊന്നിടങ്ങളില്‍ കളക്റ്റര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. മാറാട്‌ കോടതി പ്രവര്‍ത്തിക്കുന്ന എരഞ്ഞിപ്പാലം, കാരപ്പറമ്പ്‌ പ്രദേശം, മാറാട്‌, ബേപ്പൂര്‍, വടകര, നാദാപുരം ,എടച്ചേരി, വളയം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലാണു നിരോധനാജ്ഞ.
കഴിഞ്ഞ മാസം 29ന്‌ വിധി പറയുമെന്നായിരുന്നു മാറാട്‌ പ്രത്യേക കോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ്‌ അറിയിച്ചിരുന്നത്‌. ഇതു പ്രകാരം അന്നു നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിധി പ്രഖ്യാപനം ഈ മാസം 27 ലേ ക്കു മാറ്റുകയായിരുന്നു. 2003 മെയ്‌ രണ്ടിനു നടന്ന മാറാട്‌ കലാപത്തില്‍ ഒമ്പതുപേരാണ്‌ കൊല്ലപ്പെട്ടത്‌. 148 പ്രതികളാണ്‌ കേസിലുള്ളത്‌. നാളെ കേസിലെ കുറ്റക്കാരെ പ്രഖ്യാപിക്കും. ശിക്ഷ അടുത്ത ദിവസങ്ങളിലായിരി ക്കും പ്രഖ്യാപിക്കുക.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code