Friday, May 18, 2012   8:17 PM IST
Vaartha BlogRSS
Loading
മണ്ഡലം കഴിഞ്ഞു, ഇനി മകരവിളക്കുത്സവം
Published : Friday, December 26, 2008
|
  
Text Size
തിരുവനന്തപുരം

41 ദിവസത്തെ കഠിനവ്രതത്തിനു പരിസമാപ്തി കുറിച്ചു ശബരിമല മണ്ഡലമഹോത്സവം സമാപിച്ചു. ഇന്നുച്ചയ്ക്ക്‌ 12.30നായിരുന്നു മണ്ഡല പൂജ. തന്ത്രി കണ്ഠരര്‌ രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. വിഷ്ണുനമ്പൂതിരിയും പരികര്‍മികളും ചേര്‍ന്നാണു മണ്ഡലപൂജ നടത്തിയത്‌. പൂജയുടെ മധ്യത്തില്‍ കളഭാഭിഷേകവും തുടര്‍ന്നു പ്രസന്നപൂജയും നടന്നു.

ഹരിവരാസനം പാടി നടയടച്ചശേഷം മകരവിളക്ക്‌ മഹോത്സവത്തിനായി 30ന്‌ നടതുറക്കും. അന്നു പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല. മകരവിളക്ക്‌ ജനുവരി 14നാണ്‌. മകരവിളക്ക്‌ മഹോത്സവത്തിനു ശേഷം ജനുവരി 20ന്‌ നട അടയ്ക്കും. വെള്ളിയാഴ്ച മണ്ഡലപൂജ തൊഴാന്‍ ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍, ദേവസ്വംബോര്‍ഡംഗം പി.നാരായണന്‍, പി.കെ സുമതിക്കുട്ടിയമ്മ, ദേവസ്വം കമ്മീഷണര്‍ പി.വി നളിനാക്ഷന്‍ നായര്‍, സ്പെഷ്യല്‍ കമ്മീഷണര്‍ എം.രാജേന്ദ്രന്‍ നായര്‍, സന്നിധാനം പൊലീസ്‌ സ്പെഷ്യല്‍ ഓഫീസര്‍ എം.പി ദിനേഷ്‌, ശബരിമല എക്സിക്യുട്ടീവ്‌ ഓഫീസര്‍ പി.ആര്‍ ബാലചന്ദ്രന്‍ നായര്‍ എന്നിവരുള്‍പ്പടെ പ്രമുഖരുടെ നീണ്ട നിര എത്തിയിരുന്നു.

Rate This News :
Latest News