Sunday, March 14, 2010   6:30 AM IST
Supplements
Home>> Cinema>> Latest News
Headlines
ബിഗ്‌ ബിയുടെ ബ്ലോഗിനും റീമേക്ക്‌
Saturday, December 27, 2008
|
|
|
അമിതാഭ്‌ ഇന്ത്യയുടെ താരമല്ലേ, അപ്പോള്‍പ്പിന്നെ അമിതാഭ്‌ ബച്ചന്റെ ബ്ലോഗിനും വേണ്ടേ ഒരിന്ത്യന്‍ ടച്ച്‌. ഇതാ ബിഗ്‌ ബിയുടെ ബ്ലോഗ്‌ എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും ഡബ്ബ്‌ ചെയ്യുന്നു. തന്റെ ആരാധകരില്‍ എല്ലാ ഇന്ത്യന്‍ ഭാഷക്കാരുമുണ്ടെന്നു ബച്ചനറിയാം. അതുകൊണ്ടുതന്നെ തന്റെ ബ്ലോഗ്‌ പ്രാദേശിക ഭാഷകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ്‌ അദ്ദേഹം. ആരാധകര്‍ ക്ക്‌ അവരുടെ ഭാഷയില്‍ ബച്ചന്റെ അഭിപ്രായങ്ങളും വിശേഷങ്ങളും വാര്‍ത്തകളും അറിയാം.

കഴിഞ്ഞ ഏപ്രിലിലാണു അമിതാഭ്‌ ബച്ചന്‍ ബ്ലോഗറായത്‌. ചുരുങ്ങിയ സമയംകൊണ്ടു ബച്ചന്‍ ഏറെ പ്രിയപ്പെട്ട നെറ്റിസണ്‍ ആയി മാറി. ലോകത്തെമ്പാടുമുള്ള ആയിരങ്ങള്‍ ഇദ്ദേഹത്തിന്റെ വിശേഷങ്ങളറിയാന്‍ ബ്ലോഗ്‌ സന്ദര്‍ശിച്ചു. ആദ്യം ഇംഗ്ലീഷിലായിരുന്നു എഴുത്ത്‌. പിന്നീട്‌ ഹിന്ദിയിലേക്കു മാറി. എന്നാല്‍ ഹിന്ദിയിലേക്കു മാറിയപ്പോള്‍ ആരാധകര്‍ക്ക്‌ അതത്ര രസിച്ചില്ല. ഒടുവില്‍ ഹിന്ദിയെഴുത്തു നിര്‍ത്തണമെന്ന്‌ ആവശ്യമുയര്‍ന്നു. ഭൂമിയിലുള്ള ആര്‍ക്കും ഹിന്ദിയിലെഴുതുന്നതു നിര്‍ത്താനാകില്ലെന്നായിരുന്നു അമിതാഭിന്റെ സിനിമാസ്റ്റെയില്‍ മറുപടി.
മുംബൈ ഭീകരാക്രമണ സമയത്താണ്‌ അമിതാഭിന്റെ ബ്ലോഗ്‌ പ്രശസ്തമായത്‌. മുമ്പും ആക്രമണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ താന്‍ പരിഭ്രാന്തനായെന്നും ഉറങ്ങുമ്പോള്‍ തലയണക്കീഴില്‍ റിവോള്‍വര്‍ വെച്ചെന്നും എഴുതിയതോടെ ബ്ലോഗില്‍ സന്ദര്‍ശകരേറി. ഇതെഴുതി തൊട്ടടുത്ത ദിവസം ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കാനും ബച്ചന്‍ മടിച്ചില്ല.എന്തായാലും ഭാഷയുടെ കാര്യത്തില്‍ കടുംപ്പിടിത്തം വേണ്ടെന്നാണ്‌ ഇപ്പോള്‍ അമിതാഭിന്റെ തീരുമാനം. ഹിന്ദിയും ഇം ഗ്ലീഷും മാത്രമാക്കണ്ട. എല്ലാ ഭാഷകളിലും ബ്ലോഗ്‌ ഉണ്ടായാല്‍ പ്രശ്നങ്ങളില്ലല്ലോ. അമിതാഭും ഹാപ്പി, ആരാധകരും ഹാപ്പി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code