Friday, May 18, 2012   8:18 PM IST
Vaartha BlogRSS
Loading
മാറാട്‌:വിധിക്കായുള്ള നടപടിക്രമങ്ങള്‍ തുടരുന്നു
Published : Tuesday, December 30, 2008
|
  
Text Size
കോഴിക്കോട്‌

രണ്ടാം മാറാട്‌ കലാപക്കേസില്‍ ശിക്ഷാ വിധിക്കായുള്ള നടപടിക്രമങ്ങള്‍ പ്രത്യേക കോടതിയില്‍ തുടരുന്നു. ശിക്ഷ വിധിക്കുന്നതിനു മുമ്പായി പ്രതികള്‍ക്കു ശിക്ഷയെക്കുറിച്ച്‌ പറയാനുള്ളതുകൂടി കോടതി കേട്ട്‌ രേഖപ്പെടുത്തുന്ന നടപടിക്രമങ്ങളാണ്‌ ഇന്നലെ മുതല്‍ ആരംഭിച്ചത്‌. ഇന്ന്‌ ഉച്ചവരെ 18 പ്രതികള്‍ക്ക്‌ ശിക്ഷയെക്കുറിച്ചു പറയാനുള്ളത്‌ കോടതി കേട്ടു. ഒന്നാം പ്രതി മാറാട്‌ തെക്കെപ്പുറത്ത്‌ മുഹമ്മദാലി 22-ാ‍ം പ്രതി മാറാട്‌ കിണറ്റിങ്ങലകത്ത്‌ അക്ബര്‍ (27) വരെയുള്ളവരാണ്‌ ഇന്ന്‌ ഉച്ചവരെ ശിക്ഷയെക്കുറിച്ച്‌ തങ്ങള്‍ക്ക്‌ പറയാനുള്ളത്‌ കോട തിയെ ബോധിപ്പിച്ചത്‌. ഇന്നലെ കോടതി കൂടിയപ്പോള്‍ 139-ാ‍ം പ്രതി ലത്തീഫ്‌ ഒഴികെയുള്ള എല്ലാം പ്രതികളും കൊലപാതകം, അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിക്കല്‍ , വധ്ര‍ശ്രമം, കൊല നടത്താനുള്ള ലക്ഷ്യവുമായി ഭവനഭേദനം, ഗുരുതരമായ ദേഹോപദ്രവമേല്‍പ്പിക്കല്‍, ജാതിമത സ്പര്‍ധയും വിരോധവുമുണ്ടാ ക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി ജഡ്ജി ബാബു മാത്യു പി.ജോസഫ്‌ അറിയിച്ചു. പ്രസ്തുത കുറ്റങ്ങള്‍ പ്രകാരം പ്രതികള്‍ക്കുള്ള ശിക്ഷ ജീവപര്യന്തമാവാം, മരണവുമാവാമെന്നു കോടതി വ്യക്തമാക്കി. നാലാംക്ലാസ്‌ വരെ പഠിച്ച താന്‍ മത്സ്യ ത്തൊഴിലാളിയാണെന്നും 72 വയസുള്ള ചികിത്സയില്‍ കഴിയുന്ന ഉമ്മയും ഭാര്യയും 15-ഉം 13 -ഉം വയസുള്ള രണ്ട്‌ മക്കളും തനിക്കുണ്ടെന്നും ഇവരുടെ ഏക ആശ്രയം താനാണെന്നും അതിനാല്‍ ബഹുമാനപ്പെട്ട കോടതി ശിക്ഷയില്‍ കരുണ കാണിക്കണമെന്നും ഒന്നാംപ്രതി മുഹമ്മദാലി പറഞ്ഞു. എതാണ്ട്‌ കുടുംബപരമായ ഇതേ കാര്യങ്ങള്‍ തന്നെയാണു മറ്റുപ്രതികളും പറഞ്ഞത്‌. എന്നാല്‍ എഴാം പ്രതി വിജിലി ദൈവത്തിന്റെ കോടതിയാണെങ്കില്‍ എന്നെ ശിക്ഷിക്കുമായിരുന്നില്ല എന്നുകൂടി കോടതി മുമ്പാകെ പറഞ്ഞു .

Rate This News :
Latest News