Tuesday, February 09, 2010   6:37 PM IST
Supplements
Home>> News>> Kerala News
Kerala News
കുട്ടനാട് പാക്കേജ്: ജാഗ്രത വേണം
Tuesday, December 30, 2008
|
|
|
തിരുവനന്തപുരം

കുട്ടനാട്പാക്കേജിന്റെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രത പാലിക്കണമെന്നു ഡോ. എം.എസ്‌. സ്വാമിനാഥന്‍. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ്‌ അദ്ദേഹം ഇതു പറഞ്ഞത്‌. പാക്കേജ്‌ നടപ്പാക്കല്‍ ശരിയായ ദിശയിലാണോ എന്നതായിരുന്നു മുഖ്യ അവലോകനം. ജനുവരി 30-ന്‌ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളുമായി ആലപ്പുഴയില്‍ ഡോ.സ്വാമിനാഥന്‍ ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തും.

ഇത്തരം പാക്കേജുകള്‍ക്ക്‌ പ്രത്യേക കേന്ദ്ര പരിഗണന ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ ഡോ.സ്വാമിനാഥന്റെ ഉപദേശം തേടി. പുറംബണ്ട്‌ കെട്ടുന്നത്‌ കുട്ടനാട്‌ പാക്കേജിലെ പ്രധാന കാര്യങ്ങളിലൊന്നാണ്‌. ഇതിന്‌ ഉള്‍പ്പെടെ കേന്ദ്രത്തില്‍ നിന്നു കൂടുതല്‍ സഹായം വേണമെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. 190 കോടിയുടെ കാര്‍ഷിക, ഫിഷറീസ്‌ പദ്ധതികളാണ്‌ ഇതുവരെ കേന്ദ്രത്തിനു നല്‍കിയത്‌. അവക്ക്‌ ജനുവരി അവസാനത്തോടെ അനുമതിയാകുമെന്നാണു പ്രതീക്ഷയെന്നും സര്‍ക്കാര്‍ അറിയിച്ചു. ജനുവരി ഒടുവില്‍ തന്നെ മങ്കൊമ്പില്‍ പ്രോജക്റ്റ്‌ ഓഫിസും തുറക്കും.

മന്ത്രിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, സി.ദിവാകരന്‍ എസ്‌.ശര്‍മ, കാര്‍ഷികോല്‍പാദന കമ്മിഷണര്‍ കെ.ജയകുമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code