Sunday, August 01, 2010   5:43 AM IST
Supplements
Home>> Cinema>> Interviews
Interviews
മമ്മൂട്ടിക്കു സന്തോഷം, ആശ്വാസം
Wednesday, December 31, 2008
|
|
|
"സന്തോഷം- എന്റെ ബാപ്പയുടെ ഒരാഗ്രഹം അങ്ങനെ സഫലമായി", കേരള സര്‍വകലാശാല ഡി-ലിറ്റ്‌ നല്‍കി ബഹുമാനിക്കുന്നു എന്ന വാര്‍ത്തയോടു മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ആദ്യ പ്രതികരണം ഇങ്ങനെ.

ബാപ്പ പാണപ്പറമ്പില്‍ ഇസ്മായില്‍കുട്ടി ആഗ്രഹിച്ചത്‌ മകന്‍ മുഹമ്മദ്കുട്ടിയെ പഠിപ്പിച്ചു ഡോക്റ്ററാക്കാന്‍.

ആ മോഹം സാധിച്ചുകൊടുക്കാന്‍ മുഹമ്മദ്കുട്ടി ശ്രമിച്ചതേയില്ല. പകരം സിനിമയില്‍ ഡോക്റ്ററുടെ കോട്ടും സ്റ്റെതസ്കോപ്പും അണിഞ്ഞുവന്ന്‌ മകന്‍ ബാപ്പയെ അല്‍പ്പമെങ്കിലും ആശ്വസിപ്പിച്ചു. അതു പോരാതെ വന്നുവെങ്കില്‍ ഇപ്പോഴിതാ കേരള സര്‍വകലാശാലയുടെ ഡി-ലിറ്റ്‌ ബിരുദം മമ്മൂട്ടി എന്ന പേരിനു മുന്നില്‍ ഡോക്റ്റര്‍ എന്നുകൂടി എഴുതിച്ചേര്‍ക്കുന്നു.

ഡി-ലിറ്റ്‌ പ്രഖ്യാപിച്ചതറിഞ്ഞ സന്തോഷത്തില്‍, ഭാര്യ സുല്‍ഫത്തിനോട്‌ മമ്മൂട്ടി- "എടീ- നിന്റെ മകളോടു പറഞ്ഞേരെ- അവളുടെ കെട്ടിയോന്‍ മാത്രമല്ല... ഇനിമുതല്‍ നിന്റെ കെട്ടിയോനും ഡോക്റ്ററാണെന്ന്‌ ".

മകള്‍ സുറുമിയെയും ഭര്‍ത്താവ്‌ ഡോ. റീഹാനെയുമുദ്ദേശിച്ചാണു മമ്മൂ ട്ടിയുടെ വാക്കുകള്‍. സുല്‍ഫത്തിന്റെ പുഞ്ചിരിയിലും ബഹുമതികള്‍ നിത്യേന തേടിയെത്തുന്ന വീട്ടിലുമിപ്പോള്‍ നിറയുന്നതു ഡി-ലിറ്റിന്റെ ആഹ്ലാദം!
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code