Tuesday, September 07, 2010   7:01 AM IST
Supplements
Home>> News>> Business
Business
എണ്ണക്കമ്പനികളുടെ ലാഭം കൂടുന്നു
Thursday, January 01, 2009
|
|
|
ന്യൂഡല്‍ഹി

പെട്രോള്‍ വില്‍പ്പനയില്‍ എണ്ണക്കമ്പനികളുടെ ലാഭം 12 രൂപയിലെത്തി. ഡീസല്‍ വില്‍പ്പനയിലെ ലാഭം ലിറ്ററിനു നാലു രൂപ. ഇന്ധനവില കുറയ്ക്കുന്നതു സംബന്ധിച്ച്‌ ഉടന്‍ തീരുമാനമുണ്ടാകുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍.

അന്താരാഷ്ട്ര ക്രൂഡ്‌ വില കുറഞ്ഞതിനെത്തുടര്‍ന്നു മൂന്നു വര്‍ ഷത്തിനിടയില്‍ ആദ്യമായാണ്‌ അടുത്തയിടെ കമ്പനികള്‍ ലാഭമുണ്ടാക്കിത്തുടങ്ങിയത്‌. പെട്രോളിനും ഡീസലിനും കഴിഞ്ഞമാ സം വില കുറച്ചപ്പോള്‍ പെട്രോളിന്‌ 10 രൂപയും ഡീസലിന്‌ 1.03 രൂപയുമായിരുന്നു ലാഭം. അതു കൂടിവരികയാണിപ്പോള്‍.

എന്നാല്‍, മണ്ണെണ്ണയുടെയും എല്‍പിജി സിലിണ്ടറിന്റെയും വില്‍പ്പനയില്‍ ഇപ്പോഴും നഷ്ടമാണെന്നു കമ്പനികള്‍. മണ്ണെണ്ണ വില്‍പ്പനയില്‍ 12.16 രൂപയും എല്‍പിജിക്ക്‌ 132.97 രൂപയുമാണു നഷ്ടം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code