Tuesday, February 07, 2012   1:50 PM IST
Supplements
Home>> Vaartha Life>> Speed
Speed
ഇന്‍ഡിക്ക വിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍
Thursday, January 01, 2009
|
|
|
മുംബൈ

ഇന്‍ഡിക്ക വിസ്റ്റയുടെ ലിമിറ്റഡ്‌ എഡിഷന്‍ വരുന്നു. കാര്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികത്തിനു ടാറ്റായുടെ സമ്മാനം. പുതിയ ഇന്‍ഡിക്ക വിസ്റ്റ വേര്‍ഷനുകള്‍ ഉടന്‍ പുറത്തിറക്കും.

ഇന്ത്യന്‍ നിരത്തുകളില്‍ വെന്നിക്കൊടിപാറിച്ച ഇന്‍ഡിക്ക ടാറ്റാ മോട്ടോഴ്സ്‌ പുറത്തിറക്കിയത്‌ 1998 ഡിസംബര്‍ 30- ന്‌. ഒരിന്ത്യന്‍ കമ്പനി ഡിസൈ ന്‍ ചെയ്ത ആധുനിക കാര്‍ എന്ന പകിട്ടോടെയായിരുന്നു വരവ്‌. കാര്‍ പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളില്‍ കമ്പനിക്കു കിട്ടിയതു 1.15 ലക്ഷം ബുക്കിങ്ങുകള്‍. കാര്‍പ്രേമികള്‍ ഇന്‍ഡിക്ക സ്വന്തമാക്കാന്‍ മത്സരിച്ചു. ഇന്ത്യയില്‍ ജനകീയമായ കാറുകളിലൊന്നായി ഇന്‍ഡിക്ക മാറി. രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ സെഗ്മെന്റിലെ ഒന്നാംനിര കാറായി. ഇതുവരെ വിറ്റതു 9.4 ലക്ഷം ഇന്‍ഡിക്ക കാറുകള്‍. നിരവധി വേരിയന്റു കളും പുറത്തിറങ്ങി.

എയര്‍കണ്ടീഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി ചെറുകിട ലക്ഷ്വറിക്കും ഇന്‍ഡിക്ക അവസരമൊരുക്കി. ഇലക്ട്രിക്‌ വിന്‍ഡോകളും പരീക്ഷിച്ചു. ഇന്റീരിയര്‍ അടക്കമുള്ള ഭാഗങ്ങള്‍ കമ്പനി സ്വന്തമായി ഡിസൈന്‍ ചെയ്തു. കാറിന്റെ ഔട്ടര്‍ബോഡി ഡിസൈ ന്‍ ചെയ്തത്‌ ഐഡിഇഎ എന്ന ഇറ്റാലിയന്‍ കമ്പനിയാ ണ്‌. നാലു മുതല്‍ അഞ്ചുവരെ ലക്ഷം രൂപയാണ്‌ ഇന്‍ഡിക്കയുടെ വില.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code