Thursday, February 09, 2012   1:02 PM IST
Supplements
Home>> News>> Sports
Sports
ലക്ഷ്യം പന്ത്രണ്ടാം കിരീടം
Thursday, January 01, 2009
|
|
|
കൊച്ചി

സ്വന്തം ലേഖിക

ഒരുക്കം തുടങ്ങി. സ്വന്തംമണ്ണില്‍ അത്ലറ്റുകള്‍ പരിശീലനം ആരംഭിച്ചു. അന്യസംസ്ഥാനത്തുനിന്നുള്ള കായിക താരങ്ങള്‍ ഇ ന്നും നാളെയുമായി എത്തും. ദേശീയ സ്കൂള്‍ അത്ലറ്റിക്‌ മീറ്റിന്റെ ചരിത്രത്തില്‍ മറക്കാനാവാ ത്തതായി കൊച്ചി മീറ്റിനെ മാറ്റാനാണു തയാറെടുപ്പ്‌.

ഈമാസം ഏഴുമുതല്‍ പതിനൊന്നു വരെയാണു മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ടില്‍ മത്സരങ്ങള്‍. സ്വന്തംമണ്ണില്‍ പോരാടാനിറങ്ങുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും കേരളത്തിന്റെ ല ക്ഷ്യത്തിലില്ല. തുടര്‍ച്ചയായി 11 തവണ ചാമ്പ്യന്‍ഷിപ്പ്‌ സ്വന്തമാക്കിയ കേരളം കരുത്തുറ്റ താരനിരയുമായാണ്‌ ഇറങ്ങുക. ചാലക്കുടിയിലെ സംസ്ഥാന മീറ്റിന്റെ 23 റിക്കാര്‍ഡുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണു പുതുവര്‍ഷത്തിലേക്കു കടക്കുന്നതുതന്നെ.

151 താരങ്ങളാണു കേരള നിരയില്‍. ഒന്നിലധികം സ്വര്‍ണം പ്രതീക്ഷിക്കുന്ന പലരുമുണ്ട്‌ അവരില്‍. 40 സ്വര്‍ണമാണു ലക്ഷ്യമെന്നു കേരള ടീം സീനിയര്‍ ബോയ്സ്‌ കോച്ച്‌ രാജു പോള്‍ പറഞ്ഞു.

സംസ്ഥാന കായികമേളയില്‍ ചാമ്പ്യന്‍സ്കൂള്‍ പട്ടത്തിനു പരസ്പരം പോരാടിയ കോതമംഗലത്തെ സെന്റ്‌ ജോര്‍ജ്‌, മാര്‍ ബേസില്‍ സ്കൂളുകള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്നതു കേരളത്തിന്റെ അഭിമാനം ഉയര്‍ത്താന്‍.

സ്പ്രിന്റ്‌ ഇനങ്ങളില്‍ കര്‍ണാടകത്തിന്റെയും തമിഴ്‌നാടിന്റെയും വെല്ലുവിളിയൊഴിച്ചാല്‍ കേരളത്തിന്‌ ആരും ഭീഷണിയല്ല. ത്രോ ഇനങ്ങളില്‍ നോര്‍ത്ത്‌ ഇന്ത്യന്‍ സംസ്ഥാന താരങ്ങള്‍ക്കു മേല്‍ക്കൈ ഉണ്ടെന്നും രാജു പോള്‍ അഭിപ്രായപ്പെട്ടു.

അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ്‌ മത്സ രങ്ങള്‍ നടക്കുക. 3000 ത്തോളം കാ യിക താരങ്ങള്‍ മീറ്റില്‍ പങ്കെ ടുക്കും. 2000 ത്തിലാണ്‌ കേരളം അവസാനമായി നാഷനല്‍ മീറ്റിന്‌ ആതിഥേയത്വം വഹിച്ചത്‌.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code