Sunday, March 14, 2010   2:18 PM IST
Supplements
Home>> News>> Kerala News
Kerala News
മാറാട്‌: പ്രതിഭാഗം വാദം തുടങ്ങി
Saturday, January 03, 2009
|
|
|
കോഴിക്കോട്‌

രണ്ടാം മാറാട്‌ കലാപക്കേസില്‍ കുറ്റക്കരാണെന്ന്‌ കണ്ടെത്തിയ 63 പ്രതികള്‍ക്ക്‌ ശിക്ഷ നല്‍കുന്നത്‌ സംബന്ധിച്ച്‌ പ്രതിഭാഗം അഭിഭാഷകന്‌ പറയാനുള്ളത്‌ പ്രത്യേക കോടതി കേട്ടുതുടങ്ങി. ഇന്ന്‌ രാവിലെയാണ്‌ പ്രതിഭാഗം അഭിഭാഷകന്‍ ജനാര്‍ദനക്കുറുപ്പ്‌ വാദം തുടങ്ങിയത്‌. ശിക്ഷാ വിധി സംബന്ധിച്ച്‌ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹരിദാസിന്റെ വാദം ഇന്നലെ കോടതി കേട്ടിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലായി ശിക്ഷ സംബന്ധിച്ച്‌ പ്രതികള്‍ക്ക്‌ പറയാനുള്ളതും കോടതി കേട്ട്‌ രേഖപ്പെടുത്തിയിരുന്നു. പ്രതിഭാഗത്തിന്റെ വാദം ഇന്ന്‌ പൂര്‍ത്തിയാകും. ഇതിനു ശേഷം ശിക്ഷ പ്രഖ്യാപിക്കുന്ന തീയതി തീരുമാനിക്കാന്‍ കോടതി മറ്റൊരു ദിവസം കൂടും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code