Tuesday, February 09, 2010   8:13 PM IST
Supplements
Home>> News>> National News
National News
കടയുടെ പേര്‌ കസബ്‌
Saturday, January 03, 2009
|
|
|
മുംബൈ

ഒരു പേരിലെന്തിരിക്കുന്നു? ഒരു പാടുണ്ടെന്നായിരിക്കും നവിമും ബൈ എയ്‌രോളിയിലെ ജ്വല്ലറി ഉടമ ബാലാ ഭായി പട്ടേലിന്റെ മറുപടി. തന്റെ കടയുടെ പേരാണു പട്ടേലിനെ ഇപ്പോള്‍ വലയ്ക്കുന്നത്‌. പേര്‌ മറ്റൊന്നുമല്ല; കസബ്‌. മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഭീകരന്റെ പേരും കസബ്‌ എന്നായതാണു പട്ടേലിനെ വലയ്ക്കുന്നത്‌.
പുതുവര്‍ഷ ആഘോഷത്തിനു സംഭാവന പിരിക്കാനെത്തിയ യുവാക്കള്‍ പട്ടേലിനോട്‌ ആവശ്യപ്പെട്ടതു സാധാരണ കടക്കാരില്‍ നിന്നു പിരിക്കുന്നതിന്റെ ഇരട്ടി. കടയുടെ പേര്‌ ഭീകരന്റെയായതു കൊണ്ടു സംഭാവനയും കൂടുമെന്ന്‌. നിവൃത്തിയില്ലാതെ കാശു കൊടുക്കുകയായിരുന്നു. കടയുടെ പേരു മാറ്റണമെന്നു പറഞ്ഞുള്ള ഭീഷണികളും കുറവല്ല. പലയിടങ്ങളില്‍ നിന്നായി ധാരാളം പേര്‍ കടകാണാനുമെത്തുന്നുണ്ട്‌. ആളുകള്‍ പറഞ്ഞറിഞ്ഞു കട കാണാനെത്തുന്നവര്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന്‌ പ ട്ടേല്‍.
 കസബ്‌ എന്നതു സംസ്കൃത വാക്കാണെന്നും, കഴിവ്‌ എന്നാണിതിനര്‍ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കട തന്റെ സ്വന്തമല്ലെന്നും പേരുമാറ്റാന്‍ ഉടമസ്ഥരോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറ ഞ്ഞു. സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു ലോക്കല്‍ പൊലീസ്‌ പറയുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code