Sunday, August 01, 2010   5:17 AM IST
Supplements
Home>> News>> Kerala News
Kerala News
അഭയ കേസ്‌ പ്രതികള്‍ പാസ്പോര്‍ട്ട്‌ സമര്‍പ്പിച്ചു
Monday, January 05, 2009
|
|
|
കൊച്ചി

സ്വന്തം ലഖകന്‍

അഭയ കേസിലെ മൂന്നു പ്രതികളും പാസ്പോര്‍ട്ടുകള്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജ രാക്കി. പ്രതികളായ ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണു ഹൈക്കോടതി നിര്‍ദേശപ്രകാരം പാസ്പോര്‍ട്ടുകള്‍ ഹാജരാക്കിയത്‌. മൂന്നുപേരും കോട്ടയം എസ്‌എച്ച്‌ മൗണ്ടിലുള്ള സെന്റ്‌ ജോസഫ്സ്‌ സന്യാസ സമൂഹത്തിലേക്കു താമസം മാറ്റി. നേരത്തെ സെഫി മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്‌. അഭയ മരിക്കുമ്പോള്‍ പയസ്‌ ടെന്ത്‌ കോണ്‍വെന്റിലെ അന്തേവാസികളായിരുന്ന കന്യാസ്ത്രീകളും ഇവിടെയാണു താമസം. സംഭവദിവസം അഭയയോടൊ പ്പം മുറിയിലുണ്ടായിരുന്ന സിസ്റ്റര്‍ ഷേര്‍ലിയും ഇവിടെയുണ്ട്‌.

സിസ്റ്റര്‍ ഷേര്‍ലി അഭയ കേസിലെ സാക്ഷികളിലൊരാളാണ്‌. ജാമ്യത്തിലയച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐയുടെ വാദം തള്ളിയാണു മൂന്നുപേര്‍ക്കും ജാമ്യം അനുവദിച്ചിരുന്നത്‌.അതിനിടെ രണ്ടാം പ്രതി ഫാ. ജോസ്‌ പൂതൃക്കയില്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു. കാസര്‍ഗോഡ്‌ രാജപുരം പയസ്‌ ടെന്ത്‌ കോളജിലെ പ്രിന്‍സിപ്പലായിരുന്ന അമ്പത്തിനാലുകാരനാ യ പൂതൃക്കയില്‍ വിആര്‍എസിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. ഒരു ക്രിമിനല്‍ കുറ്റത്തിനു തടവുശിക്ഷ അനുഭവിച്ച ഒരാള്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ വകുപ്പുതല നടപടിക്കു വിധേയനാക്കി സസ്പെന്‍ഡുചെയ്യണമെന്നുണ്ട്‌. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാല പൂതൃക്കയുടെ കാര്യത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല.സിബിഐയില്‍ അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കാന്‍ പുതിയൊരാള്‍ ഇതുവരെ ചാര്‍ജെടുക്കാത്തതിനാല്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടിനില്‍ക്കുകയാണ്‌. കേസിന്റെ അന്തിമ റിപ്പോര്‍ട്ട്‌ ഫെബ്രുവരി രണ്ടിനു ഹാജരാക്കണമെന്നു നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പാലിക്കാനാകുമോയെന്നു സംശയമുണ്ട്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code