Wednesday, February 08, 2012   8:21 PM IST
Supplements
Home>> News>> Kerala News
Kerala News
ക്യാംപസ്‌ ഇന്റര്‍വ്യൂ ഇല്ല
Monday, January 05, 2009
|
|
|
കൊച്ചി

എം.ആര്‍.സി. പണിക്കര്‍

ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു ക്യാംപസ്‌ ഇന്റര്‍വ്യൂകള്‍ നിലച്ചു. പ്രമുഖ കമ്പനികള്‍ പ്രഫഷണല്‍ കോളജ്‌ ക്യാംപസുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ നേരിട്ടുള്ള റിക്രൂട്ട്മെന്റ്‌ അനിശ്ചിതകാല ത്തേക്കു നിര്‍ത്തിവച്ചു. എന്‍ജിനിയറിങ്‌ വിഭാഗത്തില്‍നിന്നു ള്ള ഇന്റര്‍വ്യൂകളാണു നിര്‍ത്തിവച്ചിട്ടുള്ളത്‌. ആറാമത്തെ സെമസ്റ്ററിന്റെ അവസാന ഘട്ടത്തിലാണു കമ്പനികള്‍ ക്യാംപസ്‌ ഇന്റര്‍വ്യൂവിന്‌ എത്തുന്നത്‌. എന്നാല്‍ ഇക്കുറി എത്തിയിട്ടില്ല. പ്രമുഖ കമ്പനികളായ വിപ്രോ, സത്യം, മൈക്രോസോഫ്റ്റ്‌, ഇന്‍ഫോസിസ്‌, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഐബിഎസ്‌, ക്രോമ്പ്ടണ്‍ ഗ്രീവ്സ്‌, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ലൊംബാര്‍ഡ്‌, എച്ച്ഡിഎഫ്സി ലൈഫ്‌ എന്നീ കമ്പിനികളാണ്‌ എല്ലാ വര്‍ഷവും ക്യാംപസ്‌ ഇന്റര്‍വ്യൂവിന്‌ എത്തുന്നത്‌. ഐടി മേഖലയിലെ ഇന്റര്‍വ്യൂ ആണു മൂന്നാംവര്‍ഷം അവസാനം നടക്കേണ്ടത്‌. മറ്റ്‌ മേഖലകളിലേക്കുള്ളവ നാലാം വര്‍ഷം ആദ്യവും നടക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനിയറിങ്‌ കോളജുകള്‍, കോഴിക്കോട്ടെ റീജണല്‍ എന്‍ജിനിയറിങ്‌ കോളജ്‌, ഐഎച്ച്‌ആര്‍ഡി, എസ്സിഎംഎസ്‌ തുടങ്ങിയ കോളജുകളില്‍നിന്നു പ്രതിവര്‍ഷം ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു ക്യാംപസ്‌ ഇന്റര്‍വ്യൂവിലൂടെ അവരുടെ ഭാവി സുരക്ഷിതമാക്കുന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നു മിക്ക കമ്പനികളും പുതിയ മേഖലകളിലേക്കു തിരിഞ്ഞിട്ടില്ല. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയുമാണ്‌. വിപ്രോ, ഐബിഎസ്‌ തുടങ്ങിയ കമ്പനികള്‍ പ്രതിസന്ധിയുടെ തുടക്കത്തില്‍ത്തന്നെ ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പുതിയ റിക്രൂട്ട്മെന്റുകള്‍ വേണ്ടെന്നും തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ്‌ ക്യാംപസ്‌ ഇന്റര്‍വ്യൂ നിര്‍ത്തിവച്ചിട്ടുള്ളത്‌. ബഹ്‌റിന്‍ ഒഴികെയുള്ള മറ്റു ഗള്‍ഫ്‌ രാഷ്ട്രങ്ങളിലും പിരിച്ചുവിടല്‍ ആരംഭിച്ചിട്ടുണ്ട്‌. സൗദി അറേബ്യ, ദുബായ്‌, കുവൈറ്റ്‌ എന്നീ രാജ്യങ്ങളിലെ ആരോഗ്യരംഗം ഒഴിച്ചുള്ള മേഖലകളില്‍ പിരിച്ചുവിടല്‍ ആരംഭിച്ചു. പുതിയ വിസ കൊടുക്കാത്തതുമൂലം ട്രാവല്‍ ഏജന്‍സിവഴിയുള്ള ഉദ്യോഗാര്‍ഥികളുടെ പോക്കും നിലച്ചിരിക്കുകയാണ്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code