Tuesday, February 09, 2010   3:56 PM IST
Supplements
Home>> News>> Kerala News
Kerala News
അഭയ: അന്വേഷണം നിര്‍ത്തിവയ്ക്കരുത്‌
Monday, January 05, 2009
|
|
|
കൊച്ചി

അഭയാ കേസ്‌ അന്വേഷണം നിര്‍ത്തിവയ്ക്കരുതെന്നു ഹൈക്കോടതി. പ്രതികള്‍ നിര്‍ദോഷികളാണെന്നു വരുത്തി തീര്‍ക്കാന്‍ ഇടയലേഖനങ്ങളും കുപ്രചരണവും നടത്തുന്നതിനെതിരെ അഭയയുടെ പിതാവ്‌ കൊടുത്ത ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണു സി.ബി.ഐക്കു ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ ഈ നിര്‍ദേശം നല്‍കിയത്‌. ജാമ്യഹര്‍ജിയിലെ ഉത്തരവു മൂലം അന്വേഷണം നിര്‍ത്തിവച്ചിരിക്കുകയാണെന്നു സി.ബി.ഐ കോടതിയെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിനു വ്യക്തത വേണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. അക്കാര്യവും രേഖാമൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കേസ്‌ ആരു നിരീക്ഷിക്കണമെന്നു നാളെ അറിയിക്കാമെന്നു ബസന്ത്‌ പറഞ്ഞു. കേസ്‌ നാളെ വീണ്ടും പരിഗണിക്കും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code