Tuesday, February 09, 2010   6:34 PM IST
Supplements
Home>> Headlines
Latest News
ഏഴിമല അക്കാദമി ഇന്ന്‌ സമര്‍പ്പിക്കും
Thursday, January 08, 2009
|
|
|
കണ്ണൂര്‍

ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി ഇന്ന്‌ രാഷ്ട്രത്തിനു സമര്‍പ്പിക്കും. ഇതോടെ ഭാരത നാവിക സേനയുടെ ശക്തികേന്ദ്രമായി അക്കാദമി മാറും. ഉച്ചയ്ക്കുശേഷം 2.45ന്‌ ഉദ്ഘാടനചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങിനു മുമ്പായി പ്രധാനമന്ത്രി ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിക്കും.

പ്രതിരോധമന്ത്രി എ.കെ ആന്റണി, മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍, നാവിക സേനാ മേധാവി സുരീഷ്‌ മേത്ത, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പികെ ശ്രീമതി, എംപിമാര്‍, എംഎല്‍എമാര്‍, ദക്ഷിണ മേഖല നാവിക സേനാ മേധാവി, ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റ്‌ വൈസ്‌ അഡ്മിറല്‍ എംപി മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

പ്രധാനമന്ത്രിയുടെയും മറ്റും സുരക്ഷയ്ക്കായി എസ്പിജി വിപുലമായി ഒരുക്കങ്ങളാണ്‌ നടത്തിയിട്ടുളളത്‌. കോഴിക്കോട്ടു നിന്നും നാവിക സേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി ഉച്ചയ്ക്ക്‌ 1.20ന്‌ ഏഴിമലയിലെത്തും. പൊലീസ്‌, കോസ്റ്റ്‌ ഗാര്‍ഡ്‌, ഡി.എസ്‌.സി എന്നിവര്‍ പ്രദേശത്താകെ നിരന്നുകഴിഞ്ഞു. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ്‌ ബ്യൂറോയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ എത്തിക്കഴിഞ്ഞു. കടലില്‍ രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ മറൈന്‍ എന്‍ഫോഴ്സുമെന്റ്‌ രക്ഷാവലയം തീര്‍ത്തിട്ടുണ്ട്‌. അറബിക്കടലില്‍ നാവികസേനയുടെ രണ്ട്‌ യുദ്ധക്കപ്പലുകളെത്തി. ഏഴിമലയ്ക്കടുത്ത്‌ പോകരുതെന്ന്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code