ഏറ്റുമുട്ടല്‍ അന്തിമഘട്ടത്തില്‍
Thursday,
January 08,
2009
പൂഞ്ച്
ജമ്മുവിലെ പൂഞ്ചില്‍ ഭീകരരും സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടല്‍ അന്തിമഘട്ടത്തില്‍. ഭടിതര്‍ വനപ്രദേശത്തെ ദുര്‍ഘടമായ ഭൂ പ്രകൃതിയും പരിക്കും മരണവും ഒഴിവാക്കാനുളള സൈന്യത്തിന്റെ ശ്രമവുമാണ് ഏറ്റുമുട്ടല്‍ നീളാന്‍ കാരണമെന്ന് സൈനിക മേധാവി ജനറല്‍ ദീപക് കപൂര്‍ പറഞ്ഞു. എത്രയും വേഗം ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി ബ്രിഗേഡിയര്‍ ഗുര്‍ദീപ് സിങ് പറഞ്ഞു.ഒരാഴ്ചയായി നടക്കുന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരും മൂന്ന് സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടു.
Close...
Maximum Character Allowed -
4000