പ്രതികള്‍ സത്യവാങ്മൂലം നല്‍കണം
Thursday,
January 08,
2009
കൊച്ചി
അഭയ കേസിലെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ക്കു സിബിഐ കസ്റ്റഡിയിലിരിക്കെ അഭിഭാഷകരുമായി സ്വതന്ത്രമായി സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രതികള്‍ക്കു സ്വതന്ത്രമായി സംസാരിക്കാന്‍ അവസരം നിഷേധിച്ചുവെന്നു ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് കെ. ഹേമയുടെ കോടതിയില്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
അഭിഭാഷകര്‍ സംസാരിക്കുന്ന അവസരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇടപെട്ടിരിന്നുവെന്നാണു കോടതിയില്‍ അവര്‍ പറഞ്ഞത്. മൂന്നുപേരെയും ജാമ്യത്തില്‍ വിട്ടുകൊണ്ടുള്ള ജസ്റ്റിസ് ഹേമയുടെ ഉത്തരവില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ഇതു ചൂണ്ടിക്കാട്ടിയാണു സ്വതന്ത്രമായി സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കില്‍ അക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിക്കാന്‍ ജസ്റ്റിസ് ബസന്ത് നിര്‍ദേശിച്ചത്. സിബിഐയും സത്യവാങ്മൂലം സമര്‍പ്പിക്കണം.
അടുത്ത വ്യാഴാഴ്ച ഇക്കാര്യം കോടതി പരിഗണിക്കും. അതേസമയം അന്വേഷണത്തിന് ആരു മേല്‍നോട്ടം വഹിക്കുമെന്ന തീരുമാനം ഉച്ചയ്ക്കു ശേഷമുണ്ടാകും. പ്രതികളെ 15 ദിവസം സിബിഐയുടെ കസ്റ്റഡിയില്‍ വിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടപടി ശരിവച്ചുകൊണ്ടുള്ള ജസ്റ്റിസ് ബസന്തിന്റെ വിധിയിലാണു നവംബര്‍ 29നു പ്രതികള്‍ക്ക് അഭിഭാഷകരുമായി സംസാരിക്കാന്‍ അവസരം കൊടുത്തത്. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം പ്രതികളുമായി സംസാരിക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.
Close...
Maximum Character Allowed -
4000