ജസ്റ്റിസ് ബസന്ത് മേല്‍നോട്ടം വഹിക്കും
Thursday,
January 08,
2009
കൊച്ചി
അഭയ കേസില്‍ താന്‍ തന്നെ മേല്‍നോട്ടം വഹിച്ചുകൊള്ളാമെന്നു ജസ്റ്റിസ് ആര്‍. ബസന്ത്. നിലവിലുള്ള അന്വേഷണ സംഘത്തിനു മാറ്റമില്ല. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നീരിക്ഷിക്കും. നേരത്തെയുള്ള ഉത്തരവനുസരിച്ചു സി.ബി.ഐ ചെന്നൈ ഡി.ഐ.ജിയും സി.ബി.ഐ ജോയിന്റ് ഡയറക്റ്റര്‍ സൗത്തും അന്വേഷണത്തിനു നേതൃത്വം നല്‍കും. നേരത്തെയുള്ള ജസ്റ്റിസ് ഹേമയുടെ ഉത്തരവില്‍ ആശയക്കുഴപ്പില്ലെന്നും ഉത്തരവില്‍ പറഞ്ഞു.
കഴിവുള്ള ഉദ്യോഗസ്ഥര്‍ ഇത്തരം പരാമര്‍ശങ്ങളില്‍ നിരാശനാകാതെ അതില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ കഴിയണം. അല്ലാതെ നിരീക്ഷണത്തിന്റെ പേരില്‍ നിസ്സഹായനായി കൈയ്യുംകെട്ടി നില്‍ക്കരുത്. എന്നാല്‍ ജാമ്യക്കോടതിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകരുതായിരുന്നു. അന്വേഷണം നിര്‍ത്തിവയ്ക്കരുതെന്നു ജാമ്യം കൊടുത്ത കോടതി പറഞ്ഞിട്ടില്ല. ചില പരാമര്‍ശങ്ങള്‍ മാത്രമേ നടത്തിയിട്ടുള്ളൂ.
ആ കോടതിക്ക് അതു ചെയ്യാന്‍ കഴിയുമോ എന്ന കാര്യം സി.ബി.ഐ ആലോചിക്കേണ്ടതായിരുന്നു. വിവിധ മേഖലകളിലുള്ള കേസുകള്‍ വിവിധ കോടതികളാണു പരിഗണിക്കുന്നത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നു സി.ബി.ഐ കരുതരുതായിരുന്നു. അന്വേഷണം നിര്‍ത്തിവയ്ക്കുന്നതിനു സി.ബി.ഐ കണ്ടെത്തിയ കാര്യങ്ങളെല്ലാം ഭാവനസൃഷ്ടി മാത്രമാണെന്നും കോടതി പറഞ്ഞു.
സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ; ഈ അന്വേഷണത്തില്‍ ആരെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ; നീതിയുടെ അരുവിയില്‍ ആരെങ്കിലും മലീനസപ്പെടുത്തിയിട്ടുണ്ടോ; പാതയെ ആരെങ്കിലും തടസ്സപ്പെടുത്തിയിട്ടുണ്ടോ, അങ്ങനെയുണ്ടെങ്കില്‍ അതാരാണെന്നു കണ്ടെത്തണം. നീതിയുക്തരായ ജനങ്ങള്‍ക്ക് ഇതു ചോദിക്കാന്‍ അവകാശമുണ്ട്. നീതിന്യായ സംവിധാനത്തിലെ ഒരംഗമെന്ന നിലയിലും പൗരനെന്ന നിലയിലും സമൂഹത്തിന്റെയും ബന്ധുക്കളുടെയും പത്രമാധ്യമങ്ങളുടെയും ജനങ്ങളുടെയും മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് അതിന് ഉത്തരം കിട്ടാനുള്ള അവകാശത്തിലും ഉത്കണ്ഠയിലും താനും പങ്കു ചേരുകയാണെന്നും ജസ്റ്റിസ് ബസന്ത് വ്യക്തമാക്കി
Close...
Maximum Character Allowed -
4000